ADVERTISEMENT

മക്കളുടെ കൊച്ചുകൊച്ചു ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുമ്പോൾ അവരുടെ മുഖത്തു വിരിയുന്ന ആ സന്തോഷം വിലമതിക്കാനാകാത്തതാണ്. സർപ്രൈസായി  അവർക്കു മുന്നിലെത്തുന്ന ഒരു കുഞ്ഞു സമ്മാനത്തിലും രക്ഷിതാക്കളുടെ നിറഞ്ഞ സ്നേഹവുമുണ്ട്.  അത്തരത്തിൽ മകൾ ദീപ്തകീർത്തിയ്ക്ക് ഒരു തകർപ്പൻ സമ്മാനം കൊടുത്തിരിക്കുകയാണ് ഗിന്നസ് പക്രുവെന്ന അജയകുമാർ. 

actor-guinness-pakru-post-video-surprise-gift-to-daughter

വർണക്കലാസിൽ പൊതിഞ്ഞെത്തിയ ആ സമ്മാനപ്പൊതിയഴിക്കുമ്പോൾ നിറഞ്ഞ ആകാംഷയോടെ അരികിൽ നിൽക്കുകയാണ് ദീപ്തകീർത്തി. പൊതിയ്ക്കുള്ളിൽ തനിക്ക് പ്രിയപ്പെട്ട നായക്കുട്ടിയെയാണ് അച്ഛൻ ഒളിപ്പിച്ചതെന്നു കണ്ടതോടെ സന്തോഷം കൊണ്ടു മതിമറക്കുകയാണ് മകൾ. ‘ദീപ്തകീർത്തിയ്ക്കുള്ള സർപ്രൈസ്’ സമ്മാനമെന്ന കുറിപ്പോടെയാണ് അജയകുമാർ  ഈ ക്യൂട്ട് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

അച്ഛന്റെയൊപ്പം ഇടയ്ക്കിടെ ഇത്തരം പരിപാടികൾക്കൊക്കെ ദീപ്തകീർത്തി പോകാറുണ്ട്.  കുറെയേറെ കഴിവുകൾ കൊണ്ട് ആളുകളുടെ മനസ്സിലും ഗിന്നസ് ബുക്കിലും ഇടം നേടിയ ആളാണ് നമ്മുടെ പ്രിയപ്പെട്ട അജയകുമാർ. 2006 ലായിരുന്നു അജയകുമാർ വിവാഹിതനായത്. 

 English Summary : Actor Guinness Pakru post video of surprise gift to daughter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com