ADVERTISEMENT

സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ ചുവട് വച്ച് താരമായതാണ് വൃദ്ധി വിശാൽ എന്ന കൊച്ചുമിടുക്കി. ഡാൽസിൽ മാത്രമല്ല പാട്ടിലും താനൊരു മിടുക്കിയാണെന്ന് തെളിയിക്കുന്ന ഒരു വിഡിയോ നേരത്തേ ശ്രദ്ധ നേടിയിരുന്നു. കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എല്ല സിനിമയിലെ ‘കണ്ണാം തുമ്പീ പോരാമോ’ എന്ന പാട്ട് വളരെ ആസ്വദിച്ചു പാടുന്ന വൃദ്ധിയുടെ ഒരു വിഡിയോയായിരുന്നു അത്. എന്നാല്‍ മലയാളത്തിൽ മാത്രമല്ല തെലുങ്കിലും ഒരു കൈ നോക്കിയിരിക്കുകയാണ് വൃദ്ധിക്കുട്ടി.  അല്ലു അർജുൻ സിനിമയിലെ ‘സാമജവരജഗമനാ’  എന്നു തുടങ്ങുന്ന ഗാനമാണ് വൃദ്ധിക്കുട്ടി പാടുന്നത്.

പാട്ടിലെ പല വാക്കുകളും കക്ഷിയ്ക്ക് അത്രയ്ക്കങ്ങ് വഴങ്ങുന്നില്ലെങ്കിലും തകർത്തങ്ങ് പാടുകയാണ് വൃദ്ധി. ഈ സൂപ്പർ ക്യൂട്ട് പാട്ടിനും നിരവധി ആരാധകരാണ്. ഡാൻസ് ചെയ്തും പാട്ടുപാടിയും സോഷ്യൽ ലോകത്ത് താരമായിരിക്കുകയാണ് ഈ കുരുന്ന്. 

വൃദ്ധിയുടെ ഡാൻസും ചിരിയും ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവിടങ്ങളിൽ തരംഗമായിരുന്നു. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ അനുമോൾ എന്ന കഥാപാത്രമായി വന്ന് കയ്യടി നേടിയ താരം കൂടിയാണ് വൃദ്ധി. യുകെജി വിദ്യാർഥിനിയായ ഈ കുട്ടിത്താരം ഇതിനോടകം രണ്ട് സിനിമകളിലും അഭിനയിച്ചു. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ്.

English Summary : Vrithi Vishal singing Telungu song

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com