ADVERTISEMENT

പുസ്തക വായനയിൽ മുഴുകിയിരിക്കുന്ന ആലിയുടെ ചിത്രമാണ് സുപ്രിയ ഇന്നു പങ്കുവച്ചിരിക്കുന്നത്. ബുക്കുമായിരിക്കുന്ന ആലിക്കുട്ടിയുടെ കസേരയുടെ താഴെ വളർത്തു നായ സോറോ നല്ല ഉറക്കത്തിലാണ്. വേനൽ അവധിയിലാണ് അലംകൃതയെന്നും നിങ്ങളുടെ കുട്ടികൾ എങ്ങനെയാണ് വേനലവധി ആഘോഷിക്കുന്നതെന്നുമാണ് സുപ്രിയ ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. 

പതിവു പോലെ കുട്ടിത്താരത്തിന്റെ മുഖം പൂർണമായും ചിത്രത്തിൽ വ്യക്തമല്ലെങ്കിലും ആലിയെ കാണാനായതിന്റെ സന്തോഷം പലരും കമന്റുകളില്‍ പങ്കുവച്ചു. നിങ്ങളുടെ കുട്ടികൾ എങ്ങനെയാണ് വേനലവധി ആഘോഷിക്കുന്നതെന്ന ചോദ്യത്തിന് ഉത്തരവുമായി നിരവധിപ്പേരുമെത്തി.

ചിത്രത്തിന് രസകരമായ നിരവധി കമന്റുകളുമുണ്ട്. ആലി വായിക്കുന്നത് കേട്ട് കിടക്കുകയാണ് സോറോയെന്നാണ് ഒരാളുടെ കമന്റ്. ആലിയുടെ മുഖത്തിന്റെ ഒരു ഭാഗമെങ്കിലും കണ്ടല്ലോ എന്നാണ് മറ്റൊരു കമന്റ്. 

English Summary : Supriya Menon Prithviraj post daughter Alankritha reading photo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com