‘അയൽരാജ്യമായി ഇന്ത്യയെ ലഭിച്ചതിൽ ഭൂട്ടാനികൾ അഭിമാനിക്കുന്നു’ : വാക്സീൻ എത്തിച്ചതിന് നന്ദി അറിയിച്ച് ബാലതാരം

HIGHLIGHTS
  • ഇത്രയുമധികം വാക്സിൻ എത്തിച്ചതിന് ഇന്ത്യയോട് നന്ദി അറിയിക്കുന്നു
  • അയൽരാജ്യമായി ഇന്ത്യയെ ലഭിച്ചതിൽ ഭൂട്ടാനികൾ അഭിമാനിക്കുന്നു
bhutanese-girl-artist-thanks-india-for-sending-vaccine-video
ഖെൻറാബ് യെഡ്‌സി​ൻ സി​ൽഡെൻ
SHARE

ലോകമെമ്പാടും  കോവിഡിനെ തുരത്താനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണല്ലോ...കോവിഡിനെ എങ്ങനെ തുരത്താമെന്ന ചിന്തയിലാണ് ലോകരാഷ്ട്രങ്ങൾ. ഇന്ത്യയുടെ കോവിഡ് വാക്സീനും ലോക ശ്രദ്ധ നേടുകയാണ്. അയൽ രാജ്യമായ ഭൂട്ടാനിൽ ഇ​ന്ത്യ​യി​ൽ നിന്നുള്ള വാക്സീൻ എത്തിച്ചിരുന്നു. തങ്ങൾക്ക് കോ​വി​ഡ് വാക്സിൻ എത്തിച്ചതിൽ ഇന്ത്യയ്ക്ക് നന്ദി അറിയിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് ഭൂട്ടാനിലെ ബാലതാരമായ ഖെൻറാബ് യെഡ്‌സി​ൻ സി​ൽഡെൻ. 

‘ഇത്രയുമധികം വാക്സീൻ എത്തിച്ചതിന് ഇന്ത്യയോട് നന്ദി അറിയിക്കുന്നു. അയൽരാജ്യമായി ഇന്ത്യയെ ലഭിച്ചതിൽ ഭൂട്ടാനികൾ അഭിമാനിക്കുന്നു’   കൈകൾ കൂപ്പി നന്ദിയോടെ ഈ കൊച്ചുമിടുക്കി പറയുന്നു. ഇന്ത്യയിലെ ഭൂട്ടാൻ അംബാസഡർ രുചിര കമ്പോജ് ആണ് ഈ മനോഹരമായ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. വി‍‍ഡിയോ വളരെ വേഗമാണ് ലോകം ഏറ്റെടുത്തത്. 

തന്നെ പരിചയപ്പെടുത്തി ആരംഭിക്കുന്ന വിഡിയോയിൽ ഭാരതത്തോടുള്ള തന്റെയും രാജ്യത്തിന്റേയും കൃതജ്ഞത  അറിയിക്കുകയാണ് ഖെ​ന്‍റാ​ബ്.  വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ് ഭൂട്ടാനിൽ കോവിഡ് സ്ഥിരീകരിച്ചത്. 550,000  ഡോസ് കോവിഡ് വാക്സീനാണ് ഇന്ത്യയിൽ നിന്നും ഭൂട്ടാനിലെത്തിച്ചത്. വാക്സീൻ മൈത്രി എന്ന കര്‍മ്മപരിപാടിയിലൂടെ അയൽ രാജ്യങ്ങൾക്ക് ഇന്ത്യ വാക്സീൻ എത്തിക്കുന്നുണ്ട്.  ഇന്ത്യ വാക്സീനെത്തിച്ച ആദ്യത്തെ അയൽ രാജ്യമാണ് ഭൂട്ടാൻ.

English Summary : Bhutanese girl artist thanks India for sending vaccine

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA