അമേയ ഗബ്രിയേലിന് ജീവൻ പകർന്ന് ബേബി മോണിക്ക: ദി പ്രീസ്റ്റിലെ ഡബ്ബിങ് രംഗങ്ങൾ വൈറൽ

dubbing-video-of-baby-monica-in-the-priest-movie
SHARE

മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റ് എന്ന പാരാസൈക്കോളജിക്കൽ ത്രില്ലറിലെ അഭിനയത്തിലൂടെ മലയാളികളുടെ മനംകവർന്ന കുട്ടിത്താരമാണ് ബേബി മോണിക്ക. ഏറെ സങ്കീർണതകളും  അഭിനയ സാധ്യതയുള്ള അമേയ ഗബ്രിയേൽ എന്ന കഥാപാത്രത്തെ ഏറെ കയ്യടക്കത്തോടെയാണ് ഈ മിടുക്കി അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ ബേബി മോണിക്ക അഭിനയിച്ച ചില പ്രധാന രംഗങ്ങളുടെ ഡബ്ബിങ് വിഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ബേബി മോണിക്കക്ക് കൂടുതൽ വഴങ്ങുന്നത് തമിഴ് ആയതിനാൽ ഒഡീഷനിലൂടെ കണ്ടെത്തിയ നിലീന അനീഷ് എന്ന കുട്ടിയാണ് അമേയ ഗബ്രിയേൽ എന്ന കഥാപാത്രത്തിന്റെ സംഭാഷണ രംഗങ്ങൾക്ക് ശബ്ദം നൽകിയിരിക്കുന്നത്. എന്നാൽ ബാധയൊഴിപ്പിക്കൽ പോലെയുള്ള  രംഗങ്ങളിൽ സ്വാഭാവികത നിലനിർത്താൻ ബേബി മോണിക്ക തന്നെ എഫക്ടുകൾ ഡബ് ചെയ്യുകയായിരുന്നു. കഥാപാത്രത്തെ പൂർണമായും ഉൾക്കൊണ്ട് ബേബി മോണിക്ക ഡബ്ബ് ചെയ്യുന്നത് വിഡിയോയിൽ കാണാം.

വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. മമ്മൂട്ടിയും ഈ വിഡിയോ പങ്കുവച്ചിട്ടുണ്ട്. അമേയ ഗബ്രിയേൽ എന്ന കഥാപാത്രം ശരിക്കും ഞെട്ടിച്ചുകളഞ്ഞു എന്നാണ് പ്രേക്ഷകരുടെ പ്രതികരണം.

 English Summary : Dubbing video of baby monica in the priest movie

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA