നൃത്തത്തിനിടയിൽ ‘സ്ലീപിങ് ബ്യൂട്ടി’യായി കുരുന്ന് ; കുഞ്ഞുറക്കം ഏറ്റെടുത്ത് സോഷ്യൽ ലോകം

HIGHLIGHTS
  • ന‍ൃത്തപരിശീലന സമയത്ത് ആൾ നല്ല ഉഷാറായിരുന്നത്രേ
  • ഉണർത്താൻ ശ്രമിച്ചെങ്കിലും കക്ഷി അതൊന്നുമറിയാതെ ഇരുന്നങ്ങ് ഉറങ്ങുകയാണ്
cute-little-girl-sleeping-during-dance-performance-in-china
Photo credit : South China Morning Post/YouTube
SHARE

കുഞ്ഞുമക്കൾ നൃത്തം ചെയ്യുന്നത് കാണാൻ തന്നെ ഒരഴകാണ്.  നഴ്സറി ക്ലാസിലൊക്കെയുള്ള കുഞ്ഞുങ്ങൾ ന‍ൃത്തത്തിനിടയിൽ ഒപ്പിക്കുന്ന കുസൃതികൾ നിറഞ്ഞ വി‍ഡിയോകൾ സോഷ്യൽ ലോകത്ത് വൈറലാകാറുണ്ട്. അതുപോലെ സ്റ്റേജിൽ ന‍ൃത്തത്തിനിടയിൽ നല്ല സുഖമായി ഇരുന്നുറങ്ങുന്ന ഒരു കുഞ്ഞിന്റെ വിഡിയോ വൈറലാകുകയാണ്. കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ വെൻ‌ഷോ നഗരത്തിൽ നിന്നുള്ള ‍ദൃശമാണിത്.

സ്റ്റേജിൽ മറ്റുകുട്ടികൾക്കൊപ്പം ഗ്രൂപ്പ് ‍‍ഡാൻസിനെത്തിയതാണ് ഈ കുരുന്ന്.  മറ്റുള്ള കുട്ടികൾ ന‍ൃത്തം ചെയ്യുമ്പോൾ സ്റ്റേജിന് നടുവിലിരുന്ന് സുഖമായി ഉറക്കത്തിലാണ് ഈ കുഞ്ഞ്. ഒപ്പമുള്ള കുട്ടി പല തവണ ഉണർത്താൻ ശ്രമിച്ചെങ്കിലും കക്ഷി അതൊന്നുമറിയാതെ ഇരുന്നങ്ങ് ഉറങ്ങുകയാണ്.

സാധാരണ ഉച്ചഭക്ഷണം കഴിഞ്ഞ് കുഞ്ഞിന് ഒരുറക്കമുള്ളതാണെന്നും ആ സമയമായതുകൊണ്ട്  ഉറക്കം നിയന്ത്രിക്കാനാകാതെ വന്നതാണെന്നാണ് അമ്മ പറയുന്നത്. നൃത്തത്തിന് ശേഷവും ആ കുരുന്ന് ഉറക്കമുണർത്തില്ലെന്നും അമ്മ. എന്നാൽ ന‍ൃത്തപരിശീലന സമയത്ത് ആൾ നല്ല ഉഷാറായിരുന്നത്രേ. 

ഏതായാലും ഈ കുഞ്ഞുറക്കം സോഷ്യൽ മീഡിയയങ്ങ് ഏറ്റെടുത്തു. വിഡിയോ വളരെ പെട്ടെന്നുതന്നെ വൈറലുമായി. രസകരമായ നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ‘സ്ലീപിങ് ബ്യൂട്ടി’ യാണെന്നും ആ കുരുന്നിന്റെ ഉറക്കം നൃത്തത്തേക്കാളും രസകരമാണെന്നും ജോലി ചെയ്യുന്ന സമയത്ത് പലരും ഈ കുരുന്നിനെ പോലെയാണെന്നുമൊക്കായാണ് വിഡിയോയുടെ താഴെയുള്ള കമന്റുകൾ

English Summary : Cute little girl sleeping during dance performance in China

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA