ADVERTISEMENT

തടാകത്തിലെ പാറക്കെട്ടിന്റെ ഇടയിൽ കുടുങ്ങിയ സ്രാവിൻ കുഞ്ഞിനെ രക്ഷിക്കുന്ന ഒരു പതിനൊന്നുകാരിയുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ  ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സംഭവം യഥാർത്ഥത്തിൽ 2020 ൽ നടന്നതാണെങ്കിലും ഇപ്പോഴാണ് വിഡിയോ വൈറലായത്. മുൻ പ്രൊഫഷണൽ അമേരിക്കൻ ബാസ്കറ്റ്ബോൾ കളിക്കാരൻ റെക്സ് ചാപ്മാനാണ് ട്വിറ്ററിൽ ഈ സാഹസിക വിഡിയോ ഇപ്പോൾ പോസ്റ്റ് ചെയ്തത്.

ഓസ്‌ട്രേലിയയിലെ ടാസ്മാനിയയിലെ കിംഗ്സ്റ്റൺ ബീച്ചിന്റെ തെക്കേ അറ്റത്തുള്ള റോക്ക്പൂളിൽ കുടുങ്ങിയ ഡ്രോഫ്റ്റ്ബോർഡ് സ്രാവിനെ 11 വയസ്സുള്ള ബില്ലി റിയ എന്ന പെൺകുട്ടിയാണ് രക്ഷപ്പെടുത്തിയത്. സ്രാവിൻ കുഞ്ഞ് പാറക്കെട്ടിനിടയിൽ കുടുങ്ങിയത് കണ്ട് രണ്ടാമതൊന്ന് ആലോചിക്കാതെയാണ് ബില്ലി റിയ ശ്രമകരമായ ഈ പ്രവർത്തി ചെയ്തത്. ആ ചെറുപാറകൾക്കു മുകളിൽ കുനിഞ്ഞിരുന്ന് പാറക്കെട്ടിൽ കുടുങ്ങിയ സ്രാവിനെ കൈകളിലെടുത്ത് ആഴമുള്ള വെള്ളത്തിലേയ്ക്ക് വിടുകയാണ് ആ പെൺകുട്ടി.

ചാപ്മാന്റെ പോസ്റ്റ് ഒരു ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ലൈക്കുകളും റീട്വീറ്റുകളും കമന്റുകളും കൊണ്ട് നിറയുകയാണ് വിഡിയോയ്ക്ക് താഴെ

ആ കുഞ്ഞ് സ്രാവിനെ രക്ഷിക്കാനുള്ള കൊച്ചുപെൺകുട്ടിയുടെ ധീരമായ ശ്രമത്തെ പ്രശംസിച്ച് നിരവധി പേരാണ് കമന്റുകൾ ചെയ്തിരിക്കുന്നത്.

English Summary : Eleven year old girl rescuing baby shark viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com