താച്ചുവിന്റെ പുസ്തകത്തിന് ആശംസകളുമായി മഞ്ജു വാരിയർ; പ്രകാശനം ചെയ്തത് ജി വേണുഗോപാൽ

HIGHLIGHTS
  • പുസ്തകത്തിന് നിറഞ്ഞ ആശംസകളുമായി ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയറും
  • അമേരിക്കയിലെ വിസ്കോൻസിനിൽ നാലാം ക്ലാസില്‍ പഠിക്കുകയാണ് താച്ചൂ
manju-warrier-post-wishes-to-ten-year-old-thathvik-aarsha-abhilash-s-book-dragon-summer
SHARE

താത്വിക് ആർഷ അഭിലാഷ് എന്ന പത്ത് വയസുകാരന്റെ ഇത്തവണത്തെ പിറന്നാൾ ആഘോഷം താൻ‍ എഴുതിയ പുസ്തകം പ്രകാശനം ചെയ്തു കൊണ്ടായിരുന്നു. അമേരിക്കയിലെ വിസ്കോൻസെനിൽ നാലാം ക്ലാസില്‍ പഠിക്കുകയാണ് താച്ചൂ എന്നു വിളിക്കുന്ന താത്വിക്.  ‘ഡ്രാഗൻ സമ്മർ’ എന്ന ഈ പുസ്തകം കഴിഞ്ഞ അവധിക്കാലത്താണ് താത്വിക് എഴുതിയത്. ഒരു ഒൻപത് വയസുകാരന്റെ ഡ്രാഗണുമായുള്ള കൂട്ടും അതേ തുടർന്നുള്ള ഫിക്ഷണൽ യാത്രയുമാണ് ഈ ബുക്കിൽ വിവരിക്കുന്നത്. താച്ചുവിന്റെ പത്താം പിറന്നാളിന് ഏറെ പ്രത്യകതകളാണുള്ളത്.  ഒന്നാമതായി ഈ പുസ്തകമിറക്കിയത്, രണ്ടാമതായി ‘ഡ്രാഗൻ സമ്മർ’  പ്രകാശനം ചെയ്തിരിക്കുന്നത് താച്ചുവിന്  ഏറെ പ്രിയപ്പെട്ട ഗായകൻ ജി വേണുഗോപാൽ ആയിരുന്നു. പുസ്തകം വേണുഗോപാൽ തന്റെ മകൻ അരവിന്ദിന് കൊടുത്തുകൊണ്ട് പ്രകാശനം ചെയ്യുന്ന പോസ്റ്റ് അദ്ദേഹം പങ്കുവച്ചിരുന്നു.

അതുപോലെ താച്ചുവിന്റെ പുസ്തകത്തിന് നിറഞ്ഞ ആശംസകളുമായി  ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയറും  എത്തിയതോടെ ആഘോഷം ഇരട്ടിയായി. ഒപ്പം മഞ്ജു ഈ കുഞ്ഞ് എഴുത്തുകാരന് പിറന്നാൾ ആശംസകളും നേർന്നു. 

തിരുവനന്തപുരം സ്വദേശിയായ ആര്‍ഷയുടേയും പാലക്കാട് സ്വദേശിയായ അഭിലാഷിന്റേയും മകനാണ് താത്വിക്. ഇരുവരും ഐടി പ്രഫഷണലുകളാണ്. കഴിഞ്ഞ ഒൻപത് വര്‍ഷമായി അമേരിക്കയിലാണ് താമസം. അനിമേഷ് സേവിയർ ഇല്ലസ്ട്രഷൻസ് ചെയ്ത  ‘ഡ്രാഗൻ സമ്മർ’ പൈതൽ ബുക്സ് ആണ് പബ്ലിഷ് ചെയ്തിരിക്കുന്നത്

കഴിഞ്ഞ ലോക്ഡൗണിൽ വ്യത്യസ്തമായൊരു സേവനവുമായി താത്വിക് എത്തിയിരുന്നു. ആംഗ്യ ഭാഷയുടെ പഠന വിഡിയോകളുമായി സമൂഹമാധ്യമത്തില്‍ താരമായിരുന്നു ഈ കൊച്ചു മിടുക്കൻ. അമ്മയുടെ സമൂഹമാധ്യമ പേജിലൂടെ പുറത്തിറക്കിയ ഈ വിഡിയോ സെഷനുകള്‍ കുറഞ്ഞ സമയം കൊണ്ട് ഇന്റര്‍നെറ്റില്‍ ഹിറ്റായിരുന്നു. താത്വിക്കിന് തദ്വിത്  എന്ന ഒരു കുഞ്ഞനുജനുമുണ്ട്.

English Summary : Manju Warrier post wishes to ten year old Thathvik Aarsha Abhilash's book ‘Dragon Summer^

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA