ADVERTISEMENT

സാന്ദ്രയുടെ തങ്കക്കൊലുസുകൾക്ക് ഇന്ന് മൂന്നാം പിറന്നാൾ. കുഞ്ഞുരാജകുമാരിമാരായി ഒരുങ്ങിയ തങ്കക്കൊലുസുകളുടെ അതിമനോഹരമായ ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് സാന്ദ്ര മക്കൾക്ക് പിറന്നാൾ ആസംസകൾ നേർന്നത്. ‘നമ്മുടെ രാജകുമാരികൾക്ക് ഇന്ന് മൂന്നാം പിറന്നാൾ’  എന്നാണ്  ഈ ചിത്രത്തിന് സാന്ദ്ര അടിക്കുറിപ്പ്  കൊടുക്കിരിക്കുന്നത്. മൈസൂർ പാലസിൽ നിന്നുള്ളതാണ് ചിത്രം.  ഈ കു‍ഞ്ഞു രാജകുമാരിമാർക്ക് പിറന്നാൾ ആശംസകളുമായി നിരവധിപ്പേരാണ് എത്തുന്നത്. സോഷ്യൽ മീഡിയയുടെ കണ്ണിലുണ്ണികളാണ് തങ്കക്കൊലുസുകൾ.  . 

നടിയും നിർമാതാവുമായ സാന്ദ്ര തോമസ് സോഷ്യൽമീഡിയയിൽ വളരെ സജീവമാണ്. സാന്ദ്രയുടെ ഇരട്ടക്കുട്ടികളായ ഉമ്മുക്കുല്‍സുവിന്റെയും ഉമ്മിണിത്തങ്കയുടെയും വളർച്ചയുടെ ഓരോ ഘട്ടങ്ങളും പങ്കുവയ്ക്കാനായി  ഒരു യുട്യൂബ് ചാനൽതന്നെയുണ്ട്.  മറ്റു കുട്ടികളിൽ നിന്ന് വേറിട്ട് അക്ഷരാർത്ഥത്തിൽ പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ഈ കുഞ്ഞുങ്ങളുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.  തങ്കക്കൊലുസുകളുടെ ഒരോ വിഡിയോകൾക്കുമായി ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഇരട്ടക്കുട്ടികളാണ് കെൻഡലിനും കാറ്റ്‌ലിനും. തങ്കക്കൊലുസുകൾ എന്നാണ് മക്കൾക്ക് സാന്ദ്രയും ഭർത്താവ് വിൽസൺ ജോണും നൽകിയ വിളിപ്പേര്.  

 

English summary : Sandra Thomas post birthday wishes to Thankakolusu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com