‘അനുമോൾക്ക് ടു മാല കൂടി ഉമ്മൻ ചാണ്ടിക്ക് ഇടണം’: വൈറലായി കുഞ്ഞിന്റെ കരച്ചിൽ

HIGHLIGHTS
  • തന്റെ പ്രിയപ്പെട്ട ഉമ്മൻചാണ്ടിയ്ക്കൊപ്പം നിന്നു ഫോട്ടോയുമെടുത്തു ഈ കുരുന്ന്
SHARE

വിവിങ്ങിവിങ്ങി കരച്ചിലാണ് അനുമോൾ എന്ന ആൻമരിയ... കരച്ചിലിന്റെ കാര്യം അല്പം സീരിയസാണ്.  അനുമോൾക്ക് ഉമ്മൻ ചാണ്ടിയ്ക്ക് ഒരു മാലയിടണം... ‘എനിക്കിപ്പം പോണം’ എവിടെയെന്ന ചോദ്യത്തിന് ‘അനുമോൾക്കിപ്പം പോണം... ഉമ്മൻ ചാണ്ടിയ്ക്ക് മാലയിടണം’ എന്നാണ് കരച്ചിലിനിടയിലും അനുമോളുടെ ഉത്തരം. ഉമ്മൻ ചാണ്ടിയ്ക്ക് അനുമോൾ കഴിഞ്ഞ ദിവസം രണ്ട് മാലയിട്ടതല്ലേ എന്ന പപ്പയുടെ ചോദ്യത്തിന് ‘അത് നല്ലതല്ല ടു മാലകൂടി ഇടണം’ എന്നായി ആ കുരുന്ന്. അനുമോൾക്ക് മാലയിടണമെന്നും ഉമ്മൻ ചാണ്ടിയോട് വരാൻ പറയാമെന്നുമൊക്കെ പപ്പ മോളെ ആശ്വസിപ്പിച്ചെങ്കിലും അനുമോൾടെ കരച്ചിൽ നിന്നില്ല..  കഴിഞ്ഞ ദിവസങ്ങളിൽ വൈറലായതാണ് ഈ മൂന്നു വയസുകാരിയുടെ വിഡിയോ.

little-girl-viral-video-crying-for-see-ommen-chandy

ഏതായാലും അച്ഛൻ സൂരജ് സക്കറിയക്കൊപ്പം ഉമ്മൻചാണ്ടിയെ കാണാനെത്തി ആ കുഞ്ഞ് ആഗ്രഹമങ്ങ് സാധിച്ചു. കയ്യിൽ കരുതിയ മാല അനുമോൾ ഉമ്മൻ ചാണ്ടിയെ അണിയിച്ചു. തന്റെ പ്രിയപ്പെട്ട  ഉമ്മൻചാണ്ടിയ്ക്കൊപ്പം നിന്നു ഫോട്ടോയുമെടുത്തു ഈ കുരുന്ന്. ‘ ഈ മാലങ്ങ് ഇട്ട് തരട്ടെ ഇതങ്ങ് വച്ചേക്കണം കേട്ടോ’ എന്നു പറഞ്ഞു അനുമോൾ അണിയിച്ച ആ മാല  ഉമ്മൻചാണ്ടി തിരികെ ആ കുരുന്നിന്റെ കഴുത്തിൽ അണിയിച്ചും കൊടുത്തു.  തന്റെ വലിയ ആഗ്രം സാധിച്ച സന്തോഷത്തിലായിരുന്നു അനുമോൾ

English Summary: Little girl's viral video - Crying for see Ommen Chandy

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA