ADVERTISEMENT

നടി പാർവതി തിരുവോത്തിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ്  ഇന്ദ്രജിത്തിന്റേയും പൂർണിമയുടേയും മകളായ നക്ഷത്ര ഇന്ദ്രജിത്ത്. പാർവതിയുമൊന്നിച്ചുള്ള രസകരമായ ചില നിമിഷങ്ങൾ കോർത്തിണക്കിയ ഒരു വിഡിയോ  പോസ്റ്റ് ചെയ്തുകൊണ്ടാണ് നച്ചു എന്ന നക്ഷത്ര പിറന്നാള്‍ ആശംസകൾ നേർന്നത്.  ‘ഐ ലവ് യു ബുഷൽ ആന്റ് ദ പെക്ക് .. എ ഹഗ് എറൗണ്ട് ദ നെക്ക്...  എന്ന പ്രശസ്തമായ പാട്ട് ഇരുവരും ചേർന്നു പാടുന്ന രംഗങ്ങളാണ് വിഡിയോയിൽ.  ‘ഹാപ്പി ബർത്ത് ഡേ പാറു ചേച്ചീ.. ഈ വിഡിയോ ഇഷ്ടപ്പെടുമെന്നു കരുതുന്നു’  എന്ന കുറിപ്പോടെയാണ് നച്ചു പിറന്നാൾ ആശംസിച്ചത്.

തന്റെ സ്നേഹമറിയിച്ചു കൊണ്ട്  വിഡിയോയ്ക്ക് താഴെ പാർവതി കമന്റും ചെയ്തു. നക്ഷത്രയുടെ ചേച്ചി പ്രാർഥന ഉൾപ്പെടെ നിരവധിപ്പേർ വിഡിയോയ്ക്ക് കമന്റുകളുമായിയെത്തി,  താരദമ്പതികളായ  ഇന്ദ്രജിത്തിന്റേയും പൂർണിമയുടേയും മക്കളായ പ്രർഥനയും നക്ഷത്രയും സോഷ്യൽ മീഡിയയിലും സജീവമാണ്. രണ്ടുപേരും ഈ ചെറുപ്രായത്തിൽ തന്നെ തങ്ങളുടേതായ രീതിയിൽ കഴിവ് തെളിയിച്ചവരാണ്. പ്രാർഥനയ്ക്ക് പാട്ടിലാണ് കമ്പം, നക്ഷത്രയാകട്ടെ അച്ഛനേയും അമ്മയേയും പോലെ അഭിനയത്തിൽ ഒരുകൈ നോക്കിയിട്ടുണ്ട്. ഒരു ഷോട്ട്ഫിലിമിലാണ് നച്ചു തകർപ്പൻ പ്രകടനം നടത്തിയത്

 

English Summary: Nakshtra Indrajith post birthday wishes to actress parvathy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com