ADVERTISEMENT

കോവിഡ് നിയന്ത്രണങ്ങളൊക്കെ ഒന്നു മാറിക്കിട്ടാൻ കാത്തിരിക്കുകയാണ് ടാറ്റ എന്ന ഒൻപത് വയസുകാരൻ. എന്നാലത്  മറ്റ് കുട്ടികൾ ആഗ്രഹിക്കുന്നതു പോലെ സ്കൂളിൽ പോകാനോ കളിക്കാനോ പാർക്കിൽ പോകാനോ ഒന്നുമല്ല. അവന്റെ കുടുംബം പോറ്റുന്നതിനായി ബോക്സിങ് മത്സരത്തിൽ പങ്കെടുക്കാനായാണ് ഈ ബാലൻ കാത്തിരിക്കുന്നത്. തായ്​ലാന്റിലെ അത്യാവശ്യം അറിയപ്പെടുന്ന കിക്ക്ബോക്‌സറാണ് ടാറ്റ. കോവിഡ് -19 നിയന്ത്രണങ്ങൾ മൂലം അഞ്ച് മാസങ്ങളായി ടാറ്റ ബോക്സിങ് വേദിയിലെത്തിയിട്ട്. കുഞ്ഞ് ടാറ്റയ്ക്ക് ലഭിക്കുന്ന സമ്മാനങ്ങൾ ഈ കുടുബത്തിന്റെ പ്രധാന വരുമാനമാർഗമാണ്. 

ഒരു അറിയപ്പെടുന്ന ബോക്സർ ആകാനും കുടുംബത്തിനായി പണം സമ്പാദിക്കുന്നതിനും വേണ്ടിയാണ് ചെറുപ്രായത്തിൽ തന്നെ ടാറ്റ ഈ മാർഗം തിരഞ്ഞെടുത്തത്. അമ്മയും 16 വയസുള്ള സഹോദരി പൂമ്രാപിയ്ക്കും വേണ്ടിയാണ് കുഞ്ഞു ടാറ്റയുടെ റിംഗിലെ ജീവിതം. പൂമ്രാപി ദേശീയ യൂത്ത് ടീമിൽ ബോക്സറാണ്. അമ്മ തെരുവിൽ പലഹാരങ്ങൾ വിൽക്കുകയാണ്. ആ വരുമാനം മാത്രം കൊണ്ട് ഈ മൂന്നംഗ കുടുബത്തിന് ജീവിക്കാനാകുമായിരുന്നില്ല. അങ്ങനെയാണ് ടാറ്റ ബോക്സിങ് മത്സരങ്ങളിൽ പങ്കെടുത്തു തുടങ്ങിയത്. ബോക്സിങ് പരിശീലനമൊന്നും കുഞ്ഞ് ടാറ്റയ്ക്ക് കിട്ടിയിട്ടില്ലെങ്കിലും റിംങ്ങിൽ ആളൊരു കൊച്ചുപുലിയാണ്.

ചേച്ചിയെപ്പോലെ ബോക്സിങ് മത്സരങ്ങളിൽ പങ്കെടുക്കണമെന്ന് അമ്മ പറയുമത്രേ. ഒരിക്കൽ ഈ വരുമാനം കൊണ്ട് തങ്ങൾക്ക് ഒരു വീടും കാറുമൊക്കെ വാങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ഈ കുട്ടി ബോക്സർ. മകന്റെ സമ്പാദ്യം കൊണ്ട്  തന്റെ കടങ്ങൾ വീട്ടാനായിയെന്നും കോവിഡ് കാലത്ത് വലിയ ബുദ്ധിമുട്ടില്ലാതെ ജീവിക്കാനായിയെന്നും അമ്മ സുരേപോർൺ പറയുന്നു. 

തായ്​ലാന്റിൽ ചെറിയ കുട്ടികൾക്കിടയിലെ ബോക്സിങ് മത്സരങ്ങൾ പതിവാണ്. പ്രൊഫഷണൽ ബോക്സിങ് അസോസിയേഷൻ ഓഫ് തായ്‌ലാൻഡിന്റെ കണക്കനുസരിച്ച് ഏകദേശം മൂന്നുലക്ഷത്തിലധികം കുട്ടി ബോക്സർമാർ  ഇവിടെയുണ്ട്. പ്രായപൂർത്തിയാകാത്തവർക്കിടയിലെ ബോക്സിങ് നിരോധിക്കണമെന്ന് ചില മെഡിക്കൽ വിദഗ്ധർ ആവശ്യപ്പെടുന്നുണ്ട്. ഈ കുട്ടി ബോക്‌സർമാർക്ക് മത്സരത്തിൽ പങ്കെടുക്കാൻ നിലവിലുള്ള ഒരേയൊരു ആവശ്യം രക്ഷകർത്താക്കളുടെ സമ്മതം മാത്രമാണ്.  ചെറുപ്രായത്തിലെ ബോക്സിങ് വളർച്ച, മുരടിപ്പ്, ന്യൂറോളജിക്കൽ പ്രശ്നങ്ങൾ, മസ്തിഷ്ക ക്ഷതം, വൈകല്യം എന്നിവയ്ക്ക് കാരണമാകുമെന്ന് ഇവർ പറയുന്നു.

English Summary : Nine year old Muay Thai fighter eager to return to ring

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com