ADVERTISEMENT

കുട്ടിമാണിയ്ക്കും കണ്മണിക്കുട്ടിയ്ക്കുമൊപ്പമുള്ള ഒരു സൂപ്പർക്യൂട്ട് ചിത്രമാണ് റിമി ടോമി പങ്കുവച്ചിരിക്കുന്നത്.  ‘ഞങ്ങളുടെ കുട്ടിമാണിയുടെ ഫസ്റ്റ് സെൽഫി’ എന്ന അടിക്കുറിപ്പുമായാണ് ഈ ക്യൂട്ട് സെൽഫി റിമി പോസ്റ്റ് ചെയ്തത്. കുട്ടിമാണി റിമിയുടെ സഹോദരി റീനുവിന്റെ ഇളയമകനാണ്.  കുഞ്ഞേച്ചിയ്ക്കും  റിമിക്കൊച്ചമ്മയ്ക്കുമൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്തങ്ങനെ കിടക്കുകയാണ് കുട്ടിമാണി. കുട്ടിമാണിയുടെ ചേട്ടൻ കുട്ടാപ്പി  റിമിക്കൊച്ചമ്മയുടെ വിഡിയോകളിലെ സ്ഥിരം സാന്നിധ്യമാണ്. 

റിമിയുടെ സഹോദരൻ റിങ്കുവിന്റേയും നടി മുക്തയുടേയും പൊന്നോമനയാണ് കണ്മണി എന്നു വിളിപ്പേരുള്ള കിയാര. കണ്മണി സോഷ്യൽ മീഡിയയിൽ ഒരു കുഞ്ഞുതാരമാണ്. കണ്മണിക്കുട്ടി ഇടയ്ക്കിടെ ചില പാചകപരീക്ഷണങ്ങളും ക്യൂട്ട് വിഡിയോകളുമായി അമ്മയുടേയും കൊച്ചമ്മയുടേയും സമൂഹമാധ്യമ പേജിലൂടെ എത്താറുണ്ട്.  റിമിയുടെ യൂട്യൂബ് വിഡിയോകളിലും രണ്ടാളേയും കാണാറുണ്ട്.  

കുട്ടിമാണി എത്ര ക്യൂട്ടാണെന്നും ഫോട്ടായിൽ കുട്ടാപ്പി എവിടെ എന്നുമൊക്കെയാണ്  ഈ കുട്ടിത്താരങ്ങളുടെ ആരാധകരുടെ കമന്റുകൾ. കുട്ടിമാണിയുടെ ആദ്യ സെൽഫിയ്ക്ക് വൻ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ.

 

English Summary: Rimi Tomy post a photo with Kanmani and Kuttimani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com