‘ഞാൻ അല്ലു അർജുന്റെ കട്ട ഫാനാണ്’; വൈറലായി വൃദ്ധിക്കുട്ടിയുടെ പിറന്നാള്‍ സമ്മാനം

HIGHLIGHTS
  • അല്ലു അർജുന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് വൃദ്ധി വിശാൽ
vrithi-vishal-post-birthday-wishes-to-allu-arjun
SHARE

‘ഹാപ്പി ബർത്ത് ഡെ അല്ലു അർജുൻ.. ഞാൻ അല്ലു അർജുന്റെ കട്ട ഫാനാണ് ലവ് യൂ’  തെലുങ്ക് താരം അല്ലു അർജുന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ്  സോഷ്യൽ മീഡിയയുടെ പ്രിയ താരം വൃദ്ധി വിശാൽ. ഏപ്രിൽ എട്ടിനാണ് അല്ലു അർജുന്റെ പിറന്നാൾ. താരത്തിന് പിറന്നാൾ സമ്മാനമായി ഒരു ഡാൻസ് വിഡിയോയാണ് ഈ കുട്ടിത്താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. അല്ലു അർജുന്റേയും വിജയ്​യുടേയും ഡാൻസ് രംഗങ്ങൾ അനുകരിച്ചാണ് വൃദ്ധിക്കുട്ടി വൈറലായത്. ഇവരുടെ നൃത്തച്ചുവടുകൾ കണ്ടാണ് വൃദ്ധി ഈ ഡാൻസൊക്കെ പഠിക്കുന്നതത്രേ. വൃദ്ധിയുടെ ഈ ഡാൻസ് വിഡിയോയ്ക്ക് താഴെ സ്നേഹവുമായി നിറയെ കമന്റുകളുമെത്തി.  

സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ ചുവട് വച്ച് താരമായതാണ് വൃദ്ധി വിശാൽ എന്ന കൊച്ചുമിടുക്കി. ഡാൻസിൽ മാത്രമല്ല പാട്ടിലും താനൊരു മിടുക്കിയാണെന്ന് തെളിയിക്കുന്ന ഒരു വിഡിയോ നേരത്തേ ശ്രദ്ധ നേടിയിരുന്നു. വൃദ്ധിയുടെ ഡാൻസും ചിരിയും ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവിടങ്ങളിൽ തരംഗമായിരുന്നു. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ അനുമോൾ എന്ന കഥാപാത്രമായി വന്ന് കയ്യടി നേടിയ താരം കൂടിയാണ് വൃദ്ധി. യുകെജി വിദ്യാർഥിനിയായ ഈ കുട്ടിത്താരം ഇതിനോടകം രണ്ട് സിനിമകളിലും അഭിനയിച്ചു. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ്.

 English Summary : Vrithi Vishal post birthday wishes to Allu Arjun

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA