ADVERTISEMENT

ചെറിയ പെൺമക്കളുടെ നീണ്ട മുടിയൊന്നു കെട്ടിയൊതുക്കി വയ്ക്കുകയെന്നത് അല്പം പാടുള്ള പണിതന്നെയാണ്. മുടിയൊക്കെ ചീകി ഒതുക്കി ഒരു ഹെയർബാന്‍ഡോ ക്ലിപ്പോ ഇട്ടുവിടുകയാകും മിക്കവാറും അമ്മമാരും ചെയ്യാറ്, മുടി പകുത്ത് രണ്ടായിട്ട് പിന്നിയിടും ചില അമ്മമാർ. എന്നാൽ ചൈനയിൽ നിന്നുള്ള 88 കാരിയായ ഒരു മുത്തശ്ശിയുടെ മുടിപിന്നാനുള്ള കരവിരുത് കണ്ടാൽ ആരായാലും ഒന്നതിശയിക്കും. തന്റെ കൊച്ചുമകൾക്ക്  ഒരോ ദിവസവും ഒരോതരം ഹെയർസ്റ്റൈൽ ഒരുക്കുകയാണീ കിടു മുത്തശ്ശി. ഇതുവരെ 140 ൽപ്പരം പിന്നൽ രീതികളാണ് ഈ മുത്തശ്ശി കൊച്ചുമകളുടെ മുടിയിൽ പരീക്ഷിച്ചത്.

ചുമ്മാ മുടിയങ്ങനെ കടെ്ടുകയൊന്നുമല്ല.. നല്ല തകർപ്പൻ പിന്നൽ സ്റ്റൈലുകളാണ് ഈ മുത്തശ്ശി പരീക്ഷിക്കുന്നത്. പ്രായം തളർത്താത്ത ആവേശത്തോടെ മുത്തശ്ശി തന്റെ തലമുടിയിൽ പരീക്ഷണങ്ങൾ നടത്തുമ്പോൾ കൊച്ചുമകൾ ക്ഷമയോടെ ഇരുന്നുകൊടുക്കും. ഈ വെറൈറ്റി പിന്നലുകൾ ചെയ്യാൻ ഒരുമണിക്കൂർ വരെ വേണ്ടിവരും. 

2019 മുതലാണ് മുത്തശ്ശി തലമുടിയിലെ പരീക്ഷണങ്ങൾ തുടങ്ങിയത്. തന്റെ ചെറുപ്പത്തിൽ കണ്ടുപരിചയിച്ച മുടിക്കെട്ടുകളാണ് ഇവർ ചെയ്യുന്നത്. ഇപ്പോൾ  ഓൺലൈൻ വിഡിയോകൾ നോക്കിയും പുത്തൻ സ്റ്റൈലുകൾ പഠിക്കുന്നുണ്ട്. തലമുടിയൊരുക്കി കഴിയുമ്പോൾ പ്രതിഫലമായി മുത്തശ്ശിയുടെ കാലുകൾ കഴുകിവൃത്തിയാക്കി കൊടുക്കും കൊച്ചുമകൾ. മുത്തശ്ശിയുടെ ഈ കിടിലൻ കഴിവ് കണ്ട് ആശ്ചര്യപ്പെട്ടിരിക്കുകയാണ് ന്യൂജെൻ അമ്മമാർ. ഈ മുത്തശ്ശിയുടെ ഹെയർസ്റ്റൈൽ വിഡിയോ സോഷ്യൽ ലോകത്ത് വൈറലാണിപ്പോൾ.

English Summary : 88 year old grandmother braided over 140 hairstyles for granddaughter in China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com