ADVERTISEMENT

കൊച്ചുകുട്ടികൾ കളങ്കമില്ലാത്തവരാണ്. പലപ്പോഴും മറ്റുള്ളവരുടെ ബുദ്ധിമുട്ട് മുതിർന്നവരേക്കാൾ വേഗം മനസ്സിലാക്കാനും അവർക്ക് സാധിച്ചെന്നു വരാം. ഇപ്പോഴിതാ തന്റെ വീടിന്റെ സമീപമെത്തിയ ഒരു പ്രാവ് ദാഹിച്ചു വലഞ്ഞിരിക്കുകയാണെന്നു മനസ്സിലാക്കി അതിനു വെള്ളം നൽകുന്ന ഒരു കൊച്ചുമിടുക്കന്റെ ദൃശ്യങ്ങൾക്ക് പിന്നാലെയാണ് സമൂഹമാധ്യമങ്ങൾ.

വീടിന്റെ ബാൽക്കണിയിൽ ഇരിക്കുന്ന കുട്ടിക്ക് മേൽക്കൂരയിൽ ഇരിക്കുന്ന പ്രാവിനടുത്തേക്ക് എത്താൻ ഒരു മാർഗ്ഗവുമില്ല. ഒടുവിൽ ഗ്ലാസിൽ കരുതിയ വെള്ളം തവി ഉപയോഗിച്ച് ബാൽക്കണിയുടെ അഴികൾക്കിടയിലൂടെ പ്രാവിന് സമീപത്തേക്ക് നീട്ടി കൊടുക്കുകയാണ് കുരുന്ന്. കുട്ടിയുടെ ഉദ്ദേശം മനസ്സിലായിട്ടെന്നവണ്ണം ഒരു ഭയവും ഇല്ലാതെ  ഇരിക്കുന്ന പ്രാവിനെയും കാണാം. ഏറെ പരിശ്രമിച്ച് പ്രാവിനെ തൊട്ടടുത്ത് വരെ തവി നീട്ടി എത്തിച്ചതോടെ അതിനു സുഖമായി വെള്ളം കുടിക്കാനും സാധിച്ചു.

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ സുശാന്ത് നന്ദയാണ് ഹൃദയം കവരുന്ന ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചത്. കുരുന്നുകൾ ഇന്നത്തെ മുതിർന്നവരേക്കാൾ ഏറെ മനുഷ്യത്വം ഉള്ളവരാണെന്ന് പലരും പ്രതികരണങ്ങളിൽ കുറിക്കുന്നു. മനസ്സ് നിറയുന്ന കാഴ്ചയെന്നാണ് സൈബർ ലോകം ഒന്നടങ്കം ഈ ദൃശ്യത്തെ വിശേഷിപ്പിക്കുന്നത്.37,000 ൽ പരം ആളുകൾ ഇതിനോടകം വിഡിയോ കണ്ടു കഴിഞ്ഞു.

English Summary  : Little boy offering water to pigeon - Viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com