ADVERTISEMENT

കണ്മണിക്കുട്ടി കുട്ടിമണിയെ താലോലിക്കുന്ന ഒരു ഒരു മനോഹരാമായ ചിത്രമാണ് മുക്ത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. റിമിയുടെ സഹോദരൻ റിങ്കുവിന്റേയും നടി മുക്തയുടേയും പൊന്നോമനയാണ് കണ്മണി എന്നു വിളിപ്പേരുള്ള കിയാര. റിമിയുടെ സഹോദരി റീനുവിന്റെ ഇളയ മകളാണ് കുട്ടിമണി. മടിയിൽ കിടക്കുന്ന കുട്ടിമണിയെ കൗതുകത്തോടെ നോക്കുകയാണ് വല്യേച്ചി.  

കഴിഞ്ഞ വർഷം ഡിസംബറിലാണ് റീനുവിനും രാജുവിനും രണ്ടാമത്തെ കുഞ്ഞു പിറന്നത്. ഇസബെൽ എന്നാണു കുട്ടിമണിയുടെ പേര്. കുട്ടിമണിയുടെ മമോദീസ കഴിഞ്ഞ ദിവസമായിരുന്നു, അതിന്റെ ചിത്രങ്ങൾ റിമിയും മുക്തയും പങ്കുവച്ചിരുന്നു. കുട്ടിമണിയുടെ ചേട്ടനാണ് റിമിയുടെ വിഡിയോകളിൽ കമ്മണിയ്ക്കൊപ്പം സ്ഥിരം കാണാറുള്ള കുട്ടാപ്പി.

കുട്ടിമണിയ്ക്കും കണ്മണിക്കുട്ടിയ്ക്കുമൊപ്പമുള്ള ഒരു സൂപ്പർക്യൂട്ട് ചിത്രം റിമി ടോമി നേരത്തെ പങ്കുവച്ചിരിുന്നു.‘ഞങ്ങളുടെ കുട്ടിമണിയുടെ ഫസ്റ്റ് സെൽഫി’ എന്ന അടിക്കുറിപ്പുമായാണ് ഈ ക്യൂട്ട് സെൽഫി റിമി പോസ്റ്റ് ചെയ്തത്. കണ്മണിക്കുട്ടി ഇടയ്ക്കിടെ ചില പാചകപരീക്ഷണങ്ങളും ക്യൂട്ട് വിഡിയോകളുമായി അമ്മയുടേയും കൊച്ചമ്മയുടേയും സമൂഹമാധ്യമ പേജിലൂടെ എത്താറുണ്ട്.

English Summary : Muktha post a photo with Kanmani and Kuttimani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com