ADVERTISEMENT

മകൾ ജനിച്ചതിനു ശേഷമുള്ള ജീവിതത്തെ കുറിച്ചും മകൾക്കായി ഒരുക്കിയ ഒരു അമൂല്യ സമ്മാനത്തെ കുറിച്ചും മനോഹരമായ കുറിപ്പുമായി നടി ഭാമ. മാർച്ച് 12നാണ് നടി ഭാമയ്ക്കും അരുണിനും ആദ്യത്തെ കൺമണിയായി പെൺകുഞ്ഞ് പിറന്നത്.  സോഷ്യൽ മീഡിയയിൽ  കുഞ്ഞു പിറന്ന വിശേഷമോ കുഞ്ഞിന്റെ ചിത്രമോ ഒന്നും തന്നെ ഭാമ പങ്കുവച്ചിരുന്നില്ല. 

 

‘മകൾ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതൽ പ്രകാശമാനമായി. അവളെ ആദ്യമായി കൈകളിൽ എടുത്തപ്പോൾ എന്റെ ലോകം മുഴുവൻ മാറിപ്പോയതുപോലെയാണ് അനുഭവപ്പെട്ടത്. വളരുമ്പോൾ അവളെ കാണിക്കാനായി ഒരുപിടി അമൂല്യമായ ഓർമകൾ സൂക്ഷിച്ചുവയ്ക്കുകയാണ് ഞാൻ’ ഭാമ കുറിച്ചിരിക്കുന്നു.

 

English Summary: Actress Bhama's social media post about her daughter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com