ADVERTISEMENT

കോവിഡ് കാലം മനുഷ്യബന്ധങ്ങള്‍ക്കും വലിയൊരു പരീക്ഷണ കാലമാണ്. വിഷമസന്ധിയില്‍ ആരെല്ലാം നമ്മുടെ കൂടെയുണ്ടാകുമെന്നും നമ്മുടെ സാന്നിധ്യം ആര്‍ക്കെല്ലാമാണ് വിലപ്പെട്ടതെന്നും കൊറോണ വൈറസ് നമുക്ക്‌ കാട്ടി തന്നു. നേരിട്ടുള്ള സമ്പര്‍ക്കം കോവിഡ് അസാധ്യമാക്കിയപ്പോള്‍ ബന്ധങ്ങള്‍ നിലനിര്‍ത്താനും വളര്‍ത്താനും പുഷ്ടിപ്പെടുത്താനും പലരും ആശ്രയിച്ചത് വിഡിയോകോളുകളെയാണ്. 

ഉറ്റവരെയും ഉടയവരെയും വിഡിയോകോളിലൂടെ മാത്രം കണ്ടും സംസാരിച്ചും മാസങ്ങള്‍ തള്ളി നീക്കി പലരും. വിഡിയോകോളിലൂടെ മാത്രം സ്വന്തം മക്കളെയും ചെറുമക്കളെയും കാണാന്‍ സാധിച്ചവരും നിരവധി. ഇത്തരത്തില്‍ വിഡിയോ കോളിലൂടെ മാത്രം കണ്ടിട്ടുള്ള തന്റെ സഹോദരിയുടെ കുഞ്ഞിനെ ആദ്യമായി നേരിട്ട് കാണാനെത്തിയതാണ് ഒരു യുവതി. ഇവരുടെ ആദ്യ കണ്ടുമുട്ടലിന്റെ വികാരനിര്‍ഭരമായ ഒരു വിഡിയോ അടുത്തിടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

ജെന്‍ വാര്‍ഡ് എന്ന ഈ മാതൃസഹോദരി തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വിഡിയോയാണ് വൈറലായത്. 13 മാസങ്ങളോളം നീണ്ട പ്രതിദിന ഫേസ് ടൈം സെഷനുകള്‍ക്ക് ശേഷമാണ് ജെന്‍ ഒടുവില്‍ തന്റെ സഹോദരിയുടെ മകന്‍ ഫിന്നിനെ കാണാന്‍ നേരിട്ടെത്തിയത്. 

മാതൃസഹോദരിയെ കാണുമ്പോള്‍ അപരിചിതത്വം ഒട്ടുമില്ലാതെ സ്‌നേഹപ്രകടനം നടത്തുന്ന ഫിന്നിനെ സാമൂഹിക മാധ്യമങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഹൃദയത്തിന്റെ രൂപത്തിലുള്ള ഇമോജികളുമായാണ് ഇന്റര്‍നെറ്റ് ലോകം ഈ വിഡിയോ നെഞ്ചിലേറ്റിയത്. നിഷ്‌കളങ്ക സ്‌നേഹം തുളുമ്പി നില്‍ക്കുന്ന ഈ വിഡിയോ ഹൃദയത്തെ സ്പര്‍ശിച്ചെന്നും കണ്ണീരണിയിച്ചെന്നും പലരും സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു

English Summary : After months of video calls aunt meets nephew for the first time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com