കോവിഡ് പ്രതിരോധത്തിന് യൂട്യൂബ് ചാനല്‍ ‘മൊട്ടൂസ്’; ദേവരാജിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

HIGHLIGHTS
  • മൊട്ടൂസ് തന്റെ ബോധവൽക്കരണം തുടരുകയാണ്
covid-counselling-youtube-channel-mottoos-by-devaraj
ദേവരാജ് കക്കാട്ട് കുടുംബാംഗങ്ങൾക്കൊപ്പം
SHARE

കോവിഡ് ബോധവൽകരണത്തിന് മൊട്ടൂസ് എന്ന യൂട്യൂബ് ചാനലുമായി ഒരു വർഷമായി സജീവമാണ് കക്കാട്ടെ രണ്ടാം ക്ലാസുകാരൻ ദേവരാജ്. കഴിഞ്ഞ ലോക് ഡൗൺ കാലത്ത് മൊട്ടയടിച്ചു വീട്ടിലെത്തിയ വല്യച്ഛൻ ശിവശങ്കരനെ കണ്ടപ്പോൾ ദേവരാജിനും മൊട്ടയടിക്കണമെന്ന മോഹം. ഇതോടെ മൊട്ടൂസെന്ന വിളിപ്പേരായി. ഇതേ പേരിലൊരു യൂട്യൂബ് ചാനലും തയാറാക്കി. കോവിഡ് പ്രതിരോധത്തിനായി മാസ്ക് ധരിക്കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞൊരു 2 മിനിട്ട് വിഡിയോ തയാറാക്കി ചാനലിലിട്ടു.

2020 ഏപ്രിൽ 18 ന് ആയിരുന്നു ആദ്യ എപ്പിസോഡ് അപ്‌ലോഡ് ചെയ്തത്. മൊട്ടത്തലയും വള്ളി ട്രൗസറുമായി എത്തിയ ദേവരാജിന്റെ കുട്ടിത്തവും കുസൃതിയും സന്ദേശങ്ങളും ജനം ഏറ്റെടുത്തതോടെ തുടർച്ചയായി 50 ദിവസവും മൊട്ടൂസ് ചാനലിൽ കോവിഡ് ബോധവൽക്കരണ വിഡിയോകൾ പുറത്തിറക്കി.ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ അഭിനന്ദനവും മൊട്ടൂസിനെ തേടിയെത്തി.

വൈകിട്ടുള്ള വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി ദേവരാജിന് അഭിനന്ദനം ചൊരിഞ്ഞത്. 66 എപ്പിസോഡ് പിന്നിടുന്ന വേളയിലായിരുന്നു ഇത്. 15 എപ്പിസോഡ് പൂർത്തിയായപ്പോൾ മുഖ്യമന്ത്രി അഭിനന്ദന സന്ദേശം അയച്ചിരുന്നു. പിന്നീട് പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ മുഖ്യമന്ത്രി എത്തിയപ്പോൾ നേരിട്ടു കാണാനും സാധിച്ചു.

വിദ്യാഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ്, റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ എന്നിവരും ‌കലക്ടർ ഡോ.ഡി.സജിത് ബാബു, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.വി.പുഷ്പ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, എഴുത്തുകാർ, സാമൂഹിക– സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരും വീട്ടിലെത്തിയും അല്ലാതെയും മൊട്ടൂസിനെ അഭിനന്ദിച്ചു. ഈ ചാനലിന്റെ മുന്നണിയിലും പിന്നണിയിലും കുടുംബാംഗങ്ങളുമുണ്ട്.

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങൾ, പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും വരുന്ന വാർത്തകൾ എന്നിവയിൽ നിന്ന് അമ്മ റീജ രാജേഷാണ് സ്ക്രിപ്റ്റ് തയാറാക്കുന്നത്. കാഞ്ഞിരപ്പൊയിൽ ഹൈസ്കൂൾ അധ്യാപകനായ പിതാവ് കെ.വി.രാജേഷ് സംവിധാനവും ചിത്രീകരണവും നിർവഹിക്കുന്നു. മേക്കാട്ട് ജിവിഎച്ച്എസ്എസിലെ രണ്ടാം ക്ലാസ്സുകാരനാണ് ദേവരാജ്. ഇതേ സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ചേച്ചി ദേവിക രാജാണ് എഡിറ്റിങ് നിർവഹിക്കുന്നത്.

ഇവർ 4 പേരുമുൾപ്പെട്ട രാരീദേ ന്യൂസ് പ്ലസാണ് ഓരോ എപ്പിസോഡിന്റെയും ആശയവും ആവിഷ്കാരവും ഒരുക്കുന്നത്. 2020 നവംബർ 14 ന് ശിശുദിന സ്റ്റാംപിന്റെ ജില്ലാതല പ്രകാശനം മൊട്ടൂസിനു കൈമാറിയാണ് നടത്തിയത്. ജില്ലാതല കൊറോണ സെൽ സർട്ടിഫിക്കറ്റ് നൽകിയും മൊട്ടൂസിന്റെ പ്രവർത്തനങ്ങൾ അംഗീകരിച്ചു. ജീവന്റെ വിലയുള്ള ജാഗ്രതയെക്കുറിച്ച് വീണ്ടും വീണ്ടും ഓർമിപ്പിച്ചു കൊണ്ട് മൊട്ടൂസ് തന്റെ ബോധവൽക്കരണം തുടരുകയാണ്. ഒറ്റക്കെട്ടായി ഒരു മനസ്സോടെ കോവിഡിനെ തുരത്താൻ ഓരോരുത്തരെയും പ്രേരിപ്പിച്ചു കൊണ്ട്.

English Summary: Covid counselling youtube channel Mottoos by Devaraj

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA