ഞാവൽപഴം, മീൻപിടുത്തം പിന്നെ തങ്കക്കൊലുസിന്റെ കല്യാണം !

HIGHLIGHTS
  • വീണ്ടും സോഷ്യൽ ലോകം കീഴടക്കുകയാണ് ഈ കുരുന്നുകൾ
sandra-thomas-post-a-video-with-her-daughters-thankakkolusu
SHARE

ചാച്ചനും ഉമ്മിയ്ക്കും അമ്മയ്ക്കുമൊപ്പം പുഴയിൽ മീൻപിടിക്കാൻ പോകുന്ന  തങ്കക്കൊലുസിന്റെ ഒരു വിഡിയോയാണ് സാന്ദ്ര തോമസ് ഇത്തവണ പങ്കുവച്ചിരിക്കുന്നത്. കുട്ടി കുസൃതികളും കൊഞ്ചലുകളുമായി വീണ്ടും സോഷ്യൽ ലോകം കീഴടക്കുകയാണ് ഈ കുരുന്നുകൾ. പാടത്തും പറമ്പിലുമൊക്കെ നടന്ന് കാഴ്ചകൾ കണ്ടാണ് പുഴയിലേയ്ക്കുള്ള തങ്കക്കൊലുസുകളുടെ യാത്ര. ജീവിതത്തിലെ ഒരോ നിമിഷവും ആഘോഷമാക്കുന്ന ഈ കുട്ടിത്താരങ്ങൾക്ക് നിരവധി ആരാധകരുണ്ട്.

പോകുംവഴി മരത്തിൽ നിന്നും വീണു കിട്ടിയ ഞാവൽ പഴങ്ങള്‍ കഴിക്കുകയാണ് തങ്കവും കുൽസുവും.  ഇതിനിടയിൽ തങ്കത്തിനൊരു പൊട്ടു തൊട്ടു കൊടുക്കുകയാണ് കുൽസു. ഉടനെ തന്റെ കല്യാണമായെന്നാണ് തങ്കത്തിന്റെ പ്രതികരണം. പതിവുപോലെ  ഈ കുട്ടിത്താരങ്ങളുടെ വിഡിയോയ്ക്ക് താഴെ ലൈക്കുകളും കമന്റുകളും കൊണ്ട് നിറയുകയാണ്

നടിയും നിർമാതാവുമായ സാന്ദ്ര തോമസ് സോഷ്യൽമീഡിയയിൽ വളരെ സജീവമാണ്. സാന്ദ്രയുടെ ഇരട്ടക്കുട്ടികളായ ഉമ്മുക്കുല്‍സുവിന്റെയും ഉമ്മിണിത്തങ്കയുടെയും വളർച്ചയുടെ ഓരോ ഘട്ടങ്ങളും പങ്കുവയ്ക്കാനായി  ഒരു യുട്യൂബ് ചാനൽതന്നെയുണ്ട്.  മറ്റു കുട്ടികളിൽ നിന്ന് വേറിട്ട് അക്ഷരാർത്ഥത്തിൽ പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ഈ കുഞ്ഞുങ്ങളുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.  തങ്കക്കൊലുസുകളുടെ ഒരോ വിഡിയോകൾക്കുമായി ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഇരട്ടക്കുട്ടികളാണ് കെൻഡലിനും കാറ്റ്‌ലിനും. തങ്കക്കൊലുസുകൾ എന്നാണ് മക്കൾക്ക് സാന്ദ്രയും ഭർത്താവ് വിൽസൺ ജോണും നൽകിയ വിളിപ്പേര്.  

English Summary: Sandra Thomas post a video with her daughters Thankakkolusu

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA