ADVERTISEMENT

മലയാളത്തിൽ മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായ ജിഷിൻ മോഹൻ തന്റെ മകന്റെ  രസകരമായ ഒരു വിഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചതിങ്ങനെയാണ് ‘വെള്ളത്തിൽ കുത്തി മറിയുമ്പോ അവൻ ഓർത്തില്ല.. അവനുള്ള പണി പുറകെ വരുന്നുണ്ടെന്നു ഒന്നുമില്ലെങ്കിലും നിന്റപ്പൻ അല്ലേടാ ഞാൻ..നിന്നേം ട്രോളും, നിന്റമ്മേം ട്രോളും'. പാർക്കിലെ വെള്ളത്തിൽ കുത്തിമറിയുന്ന മകൻ  ജിയാന് പറ്റിയ ഒരു അബദ്ധമാണ് ഈ വിഡിയോയിൽ.സ്ലൈഡിൽ താഴെനിന്നും മുകളിലേയ്ക്ക് കയറാൻ ശ്രമിക്കുകയാണ് കക്ഷി അപ്പോഴാണ് അപ്രതീക്ഷിതമായി സ്ലൈഡിൽ മുകളിൽ നിന്നും താഴേയ്ക്ക് ഒരു പെൺകുട്ടി വരുന്നതും ജിയാനെ വീഴ്ത്തുന്നതും.

‘പാവം കൊച്ച് കാല് തെന്നി വീഴലും ബാക്കിൽ നിന്നൊരു ചവിട്ടും അതും പോരാഞ്ഞിട്ട് സ്വന്തം അച്ഛന്റെ വക ഒരു ട്രോളും’ , ‘എല്ലാം സഹിക്കാം അവസാനത്തെ ചവിട്ട്..’ എന്നൊക്കെയുള്ള രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക്  വരുന്നത്

മിനിസ്ക്രീൻ താരങ്ങളായ ജിഷിൻ മോഹന്റെയും വരദയുടെയും കുസൃതിക്കുടുക്കയായ മകൻ ജിയാൻ എല്ലാവർക്കും പരിചിതനാണ്. അച്ഛൻ ജിഷിൻ മോഹനൊപ്പം ലോക്ഡൗണിൽ ചെയ്ത വിഡിയോകളിലൂടെയാണ് ഈ മിടുക്കൻ താരമായത്. മകൻ വന്നതോടെ, തന്റെ ലോകം തന്നെ അവനായി മാറിയെന്ന് ജിഷിനും പലകുറി പറഞ്ഞിട്ടുണ്ട്.

 

English Summary: Serial actor Jishin Moham post video of son Jiaan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com