‘ആരാണ് ലെസ്ബിയൻ, എന്താണ് ഗേ?’; അമ്മയുടെ ചോദ്യത്തിന് മകളുടെ ഹൃദ്യമായ മറുപടി - വിഡിയോ വൈറൽ

mayas-amma-viral-video-little-girls-answer-on-gay-and-lesbian
SHARE

കുട്ടികൾക്ക് സ്കൂൾതലം മുതൽ  കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് എല്ലാവരും പറയാറുണ്ട്. എന്നാൽ എത്ര രക്ഷിതാക്കൾ മക്കളുടെ  ഇത്തരം കൊച്ചുകൊച്ച് സംശയങ്ങൾക്ക് കൃത്യമായും വ്യക്തമായും ഉത്തരം നൽകാറുണ്ട്? ലൈംഗിക വിദ്യാഭ്യാസമെന്നതുപോലെ ഗേ, ലെസ്ബിയൻ  തുടങ്ങിയവയെ  കുറിച്ചും കുട്ടികളിൽ ചെറു പ്രായം മുതൽ തന്നെ അവബോധം വളർത്തേണതുണ്ടെന്നു വ്യത്കമാക്കുകയാണ് ഒരു അമ്മയും മകളും ഈ വിഡിയോയിലൂടെ.

‘മായാസ് അമ്മ’ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ ക്യൂട്ട് വിഡിയോ പ്രത്യക്ഷപ്പെട്ടത്. എന്താണ് ലെസ്ബിയൻ എന്ന അമ്മയുടെ ചോദ്യത്തിന് വിവേക പൂർവം മറുപടി നൽകുന്ന കുഞ്ഞാണ് ഹൃദയം കീഴടക്കുന്നത്. ഗേ എന്നാൽ എന്ത് എന്ന ചോദ്യത്തിനും ഈ ക്യൂട്ട് സുന്ദരിയുടെ പക്കൽ ചടുലമായ മറുപടിയുണ്ട്. വെറുപ്പും വിദ്വേഷവുമല്ല കുഞ്ഞുമനസുകളിൽ പാകേണ്ടതെന്ന ആമുഖ കുറിപ്പും ഇതിനോടൊപ്പം പങ്കുവച്ചിട്ടുണ്ട്. സ്നേഹത്തിന്റെ ഭാഷ കുട്ടികൾക്ക് മനസിലാകുമെന്നും കുറിപ്പിൽ കൂട്ടിച്ചേർക്കുന്നു.

English Summary: Maya's amma - Viral video of a little girl's answer on gay and lesbian

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA