‘മുകൾ രാജവംശത്തിൽ പെട്ടവരാണെന്നു തോന്നുന്നു’; മകനുമൊത്ത് തകർപ്പന്‍ ക്യാപ്ഷനുമായി പിഷാരടി

HIGHLIGHTS
  • ഈ നോട്ടത്തിന് പറ്റിയ ഒരു മാസ് അടിക്കുറിപ്പാണ് പിഷാരടി ഇട്ടിരിക്കുന്നത്
ramesh-pisharody-post-a-photo-with-son-and-viral-caption
SHARE

കുറിക്കുകൊള്ളുന്ന കൗണ്ടർ അ‌ടിക്കാനും തകർപ്പന്‍ ക്യാപ്ഷൻ എഴുതാനും  രമേഷ് പിഷാരടിയ്ക്ക് ഒരു പ്രത്യേക കഴിവാണ്. താൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് രസകരമായ അടിക്കുറിപ്പുകളാണ് പിഷാരടി പങ്കുവയ്ക്കാറ്. അത്തരത്തിൽ ആരും ചിരിച്ചുപോകുന്ന മറ്റൊരു ക്യാപ്ഷനുമായെത്തിയിരിക്കുകയാണ് താരം. സാധാരണ കു‌ടുബവുമൊത്തുള്ള ചിത്രങ്ങൾ അധികം പങ്കുവയ്ക്കാത്ത പിഷാരടി ഇത്തവണ ഇളയമകനുമൊത്ത് പുറത്ത് ഒരു സിമന്റ് ബെഞ്ചിൽ ഇരിക്കുന്ന ചിത്രത്തിന്  ‘മുകൾ രാജവംശത്തിൽ പെട്ടവരാണെന്നു തോന്നുന്നു’ എന്ന രസകരമായ അടിക്കുറിപ്പാണ് നൽകിയിരിക്കുന്നത്.

ചിത്രത്തില്‍ രണ്ടാളുടേയും നോട്ടം മുകളിലേയ്ക്കാണ്. അതുകൊണ്ടുതന്നെ ഈ നോട്ടത്തിന് പറ്റിയ ഒരു മാസ് അടിക്കുറിപ്പാണ് പിഷാരടി ഇട്ടിരിക്കുന്നത്. പതിവു പോലെ പിഷാരടിയുടെ അടിക്കുറിപ്പും ചിത്രവും ടപ്പേന്ന് വൈറലുമായി. ‘മുകൾ രാജാവംശത്തിൽ പെട്ട ഒരുകാക്ക ആ മരക്കൊമ്പിൽ ഇരിപ്പുണ്ട് സൂക്ഷിച്ചാൽ നന്ന്’, ‘പെടലി ഉളുക്കിയ രാജവംശം അല്ലല്ലോ അല്ലേ’  തുടങ്ങിയ രസകരമായ മറു കമന്റുകളുമായി ആരാധകരുമെത്തി. 

സംവിധായകനും, നടനും, സ്റ്റേജ് കലാകാരനുമാണ് രമേഷ് പിഷാരടി. മൂന്ന് മക്കളാണ് പിഷാരടിയ്ക്ക്. ഇളയ മകനാണ് പിഷാരടിയ്ക്കൊപ്പം ചിത്രത്തിലുള്ളത്. മുൻപും മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ചിരിപ‌ടർത്തിയ അടിക്കുറിപ്പുമായി പിഷാരടി എത്തിയിരുന്നു. ‘ഗ്യാങ്ങുമായി വരുന്നവൻ ഗ്യാങ്‌സ്റ്റർ മോനുമായി വരുന്നവൻ മോൻസ്റ്റർ’,  നല്ല ഇനം ‘വാസു അണ്ണൻ’ (വലുതാകുമ്പോൾ കണ്ണ് ചുവന്നില്ലെങ്കിൽ പണം തിരിക) എന്ന പിഷാരടിയുടെ അന്നത്തെ രസികൻ അടിക്കുറിപ്പുകളും വൈറലായിരുന്നു.

English Summary: Ramesh Pisharady post a photo with son and viral caption

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA