മണ്ണ് കിളച്ച് മരങ്ങൾ നട്ട് കുട്ടി നവാബും സെയ്ഫും ; അഭിന്ദനങ്ങളുമായി ആരാധകർ ​

HIGHLIGHTS
  • കുഞ്ഞു രാജകുമാരൻ സെയ്ഫിനെ സഹായിക്കുകയാണ്
kareena-kapoor-post-photo-of-saif-and-taimur-planing-trees
SHARE

താരദമ്പതികളായ കരീനയുടെയും സെയ്ഫിന്റേയും പൊന്നോമന പുത്രൻ തൈമൂർ അലി ഖാൻ ഒരു തരംഗമാണ്.  അതുപോലെ തന്നെ ഈ കുട്ടി നവാബ് സോഷ്യൽ മീഡിയയുടേയും പ്രിയതാരമാണ്. തൈമൂർ എങ്ങോട്ട് തിരിഞ്ഞാലും ആരാധകരും പാപ്പരാസികളും പുറകെ കാണും. കുഞ്ഞ് തൈമൂറിന് നിരവധി ആരാധകരുമുണ്ട്. വേൾഡ് എർത്ത് ഡേയോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം കരീന പങ്കുവച്ച രണ്ടു ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

അപൂർവമായേ കരീന മകന്റെ ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളൂ. സെയ്ഫും തൈമൂഫും ചേർന്ന് മണ്ണ് കിളച്ച് മരങ്ങൾ നടുന്ന ചിത്രമാണ് കരീന പങ്കുവച്ചിരിക്കുന്നത്. കുഞ്ഞു രാജകുമാരൻ സെയ്ഫിനെ സഹായിക്കുകയാണ്. കൂടുതൽ  മരങ്ങൾ നടൂ എന്ന് പറയുകയാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഇവർ പറയുന്നത്.  ടിം എന്നു വിളിപ്പേരുള്ള തൈമൂറിന് ഒരു കുഞ്ഞനുജനുമുണ്ട്. 

ഒന്നാം പിറന്നാളിന്  തൈമൂറിന് ഒരു ചെറിയ കാട് തന്നെ സമ്മാനമായി ലഭിച്ചിരുന്നു. പ്രകൃതിയെ സംരക്ഷിച്ചും  കരുതിയും മകനെ വളർത്തുന്ന സെയ്ഫിനും കരീനയ്ക്കും അഭിന്ദനങ്ങളുമായി നിരവധിപ്പേർ എത്തി.

English Summay: Kareena Kapoor post photo of Saif and Taimur planting trees

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA