ബീറ്റ് ബോക്സിങ്ങിലൂടെ അതിശയിപ്പിച്ച് ഇരട്ടകൾ: പ്രശംസയുമായി ഹോളിവുഡ് താരം

HIGHLIGHTS
  • സംഗീതോപകരണങ്ങളുടെ ശബ്ദം അതേപടി അനുകരിക്കുന്ന കലയാണ്
viral-video-of-the-unique-beat-boxing-performance-of-jake-and-jomar1
SHARE

ബീറ്റ് ബോക്സിങ്ങിലെ അസാമാന്യമായ കഴിവുകൊണ്ട് ആഗോള തലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ് ഫിലിപ്പീൻസിലെ സെബു സിറ്റിയിൽ നിന്നുള്ള ഇരട്ടകൾ. ജെയ്ക്ക്, ജോമർ എന്നീ മിടുക്കന്മാരുടെ ഗംഭീര പ്രകടനത്തിന്റെ വിഡിയോ ഹോളിവുഡ് താരമായ വിൽ സ്മിത്ത് കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിരുന്നു. ഇതേ തുടർന്ന് ലക്ഷക്കണക്കിന് ആരാധകരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുവർക്കും ആശംസകൾ അറിയിക്കുന്നത്.

കണ്ഠ നാളവും നാവും ചുണ്ടുകളും ഉപയോഗിച്ച് സംഗീതോപകരണങ്ങളുടെ ശബ്ദം അതേപടി അനുകരിക്കുന്ന കലയാണ് ബീറ്റ് ബോക്സിങ്ങ്. ഇൻറർനെറ്റ് യുഗത്തിന് മുൻപ് ഇത്തരം കഴിവുകളുള്ള പലരെയും ലോകമറിയാതെ പോയിരിക്കാം എന്ന കുറിപ്പോടെയാണ് വിൽ സ്മിത്ത് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 2018 ൽ ജെയ്ക്കും ജോമറും ചേർന്ന് നടത്തിയ മറ്റൊരു പ്രകടനം വൈറലായി മാറിയിരുന്നു. അന്ന് ഇരുവരുടേയും സ്കൂൾ ടീച്ചറാണ് വിഡിയോ പങ്കുവെച്ചത്.

ഇരട്ടകളുടെ ഗംഭീരപ്രകടനം പലതവണ ആവർത്തിച്ചു കണ്ടുവെന്നാണ് പലരും പ്രതികരിക്കുന്നത്. ഒരുപാട് ഉയരങ്ങളിൽ എത്താനുള്ള കഴിവ് ഇരുവർക്കുമുണ്ട് എന്ന് മറ്റു ചിലർ കുറിക്കുന്നു.

English Summary: Unique beat boxing perfomance of Jake and Jomar

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA