ADVERTISEMENT

സോഷ്യൽ ലോകത്ത് തരംഗമായ റാസ്പുടിൻ പാട്ട് കീബോർഡിൽ വായിച്ച് ശ്രദ്ധ നേടുകയാണ് ഒരു കൊച്ചുമിടുക്കൻ. പാലക്കാട് സ്വദേശിയായ അഭിനവ് ആണ് റാസ്പുടിൻ മാന്ത്രിക സംഗീതമൊരുക്കി വിസ്മയിപ്പിക്കുന്നത്. അഭിവനിന്റെ അച്ഛൻ മനോജ് ആണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. കുഞ്ഞുവിരലുകളാൾ മാജിക് ഒരുക്കിയഅഭിനവിന് നിറയെ അഭിനന്ദനങ്ങളുമുണ്ട്. 

തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ നവീനും ജാനകിയും റാസ്പുടിൻ പാട്ടിന് ചുവടുവച്ചതിന്റെ വിഡിയോ വൈറലായതിന് പിന്നാലെ നിരവധിപ്പേരാണ് അതിന് അനുകരണങ്ങളുമായി എത്തിയത്.എന്നാൽ ഈ കൊച്ചുമിടുക്കൻ ഡാൻസിൽ നിന്നും വ്യത്യസ്തമായി കീബോർഡിലാണ് വിസ്മയമൊരുക്കിയത്. റാസ്പുടിൻ പാട്ടിന്റെ ഈണം കീബോർഡിൽ വായിച്ച് സ്റ്റീഫൻ ദേവസ്സിയും എത്തിയിരുന്നു

നവീനും ജാനകിയും റാസ്പുടിൻ പാട്ടിന് ചുവടുവച്ച വിഡിയോ വൈറലായതോടെ ബോണി എമ്മിന്റെ റാസ്പുടിൻ പാട്ട് വീണ്ടും തരംഗമായി മാറിയിരിക്കുകയാണ്. 

English Summary: Abhinav plays Rasputin music in keyboard

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com