ADVERTISEMENT

അച്ഛൻ ചിരഞ്ജീവി സർജയുടെ ചിത്രത്തിനരികെ നിൽക്കുന്ന മകന്റെ ഒരു വിഡിയോയാണ് നടി മേഘ്ന പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ തൊട്ടുനോക്കുകയും അച്ഛനെ നോക്കി  വന്റെ ഭാഷയിൽ എന്തൊക്കെയോ സംസാരിക്കുകയുമാണ് ജൂനിയർ ചീരു. ‘ഞങ്ങളുുടെ അത്​ഭുതം, എന്നും എപ്പോഴും’ എന്നാണ് മേഘ്ന ഈ ഹൃദ്യയം കവരും വിഡിയോയ്ക്ക് താഴെ കുറിച്ചത്. കുഞ്ഞു ചീരുവിനോടുള്ള ഇഷ്ടം കൊണ്ടു നിറയുകയാണ് വിഡിയോയ്ക്ക് താഴെ. 

മകന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ മേഘ്ന ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. മകന് ആറ് മാസം പൂർത്തിയായ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിരുന്നു. ജൂനിയർ ചീരുവെന്നാണ് ഈ കുഞ്ഞുതാരം അറിയപ്പെടുന്നത്. ‘അപ്പയും ഞാനും നിന്നെ ഒരുപാട് സ്നേഹിക്കുന്നു’ എന്ന കുറിപ്പോടെയാണ് മേഘ്ന ആ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

ജൂനിയർ ചീരു എന്ന സിമ്പയ്ക്ക് രണ്ട് മാസമുള്ളപ്പോൾ കോവിഡ് പോസിറ്റീവ് ആയപ്പോൾ താൻ ഏറെ പരിഭ്രാന്തിയിലായതുമൊക്കെ താരം സോഷ്യൽ മീഡിയിലൂടെ പറഞ്ഞിരുന്നു. മേഘ്ന മൂന്ന് മാസം ഗർഭിണിയായിരിക്കേയാണ് ഭർത്താവ് ചീരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരണമടയുന്നത്. ജീവിതത്തിലേറ്റ ആ തീരാ വേദനയിലും മേഘ്ന പിടിച്ചു നിന്നത് മകൻ മൂലമാണ്. ജൂനിയർ സിമ്പ എന്നു പറഞ്ഞാണ് മേഘ്ന പലപ്പോഴും മകന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറ്. ജൂനിയർ ചീരുവിന് അഞ്ച് മാസം പൂർത്തിയായപ്പോഴും മകന് ആശംസകളുമായി ഒരു ചിത്രം താരം പോസ്റ്റ് ചെയ്തിരുന്നു. ഒക്ടോബർ 22 നാണ് ജൂനിയർ ചീരുവിന്റെ പിറന്നാള്‍. 

 

English Summary:  Actress Megna Raj post video with her son

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com