‘പെണ്ണിനെന്താ കുഴപ്പം’; ടീച്ചറമ്മയെ അനുകരിച്ച് വീണ്ടും ആവര്‍ത്തന

HIGHLIGHTS
  • ടീച്ചറമ്മയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ വിജയാശംസകൾ
avarthana-imitating-health-minister-k-k-shailaja
SHARE

'പെണ്ണാണ് ഭരിക്കുന്നതെങ്കിൽ, എന്താ പെണ്ണിന് കുഴപ്പം' ... ആരോഗ്യമന്ത്രി കെ.കെ ൈശലജയ അനുകരിച്ച് താരമായ കുഞ്ഞുമിടുക്കി ആവർത്തന വീണ്ടും. പെണ്ണാണ് ഭരിക്കുന്നതെങ്കിലും എന്ന് തുടങ്ങുന്ന ടീച്ചറുടെ നിയമസഭയിലെ തീപ്പൊരി പ്രസംഗം അതേപോലെ അനുകരിച്ച് കാണിച്ചാണ് ആവർത്തനയുടെ വിഡിയോ വൈറലാകുന്നത്. ആവർത്തനയുടെ വിഡിയോ കണ്ട് മന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു. ഇപ്പോഴിതാ ആ മിന്നുംവിജയത്തിന് ശേഷം പ്രിയ ടീച്ചറമ്മയെ അഭിനന്ദിച്ച് ആവർത്തന എത്തിയിരിക്കുകയാണ്. സാരിചുറ്റി മന്ത്രിയുടെ വേഷപ്പകർച്ചയോടെ അതേ വാക്കുകൾ പറഞ്ഞാണ് ആവർത്തന എത്തിയിരിക്കുന്നത്. ഈ വാക്കുകൾ മറക്കാൻ കഴിയുമോ..?  കേരളത്തിന്റെ സ്വന്തം ടീച്ചറമ്മയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ വിജയാശംസകൾ എന്നാണ് ആവർത്തന ഒപ്പം പറയുന്നത്.

‘തുന്നൽ‍‍‍ ടീച്ചർ എന്താ ടീച്ചറല്ലേ?' ൈശലജ ടീച്ചറുടെ വൈറലായ ആ ചോദ്യം അനുകരിച്ചും ആവർത്തന എന്ന കൊച്ചുമിടുക്കി  എത്തിയിരുന്നു. ടെലിവിഷൻ പരിപാടിയ്ക്കിടെ ടീച്ചർ നടത്തിയ തീപ്പൊരി സംസാരം അതേ ഭാവത്തോടെയാണ് ആവർത്തന അവതരിപ്പിക്കുന്നത്. 

ടീച്ചർ നടത്തിയ പ്രസംഗത്തിലെ ശ്രദ്ധേയമായ ചില വരികള്‍ അനുകരിച്ചാണ് പാലക്കാട്ടുകാരിയായ ആവർത്തന ശബരീഷ് ശ്രദ്ധേയയായത്. ൈശലജ ടീച്ചറെപ്പോലെ കണ്ണടയും സാരിയുമൊക്കെ അണിഞ്ഞാണ് അവതരണം. ചിറ്റൂരിലെ യങ് വേൾഡ് പ്രൈമറി സ്കൂളിലെ വിദ്യാർഥിനിയാണ് ഈ ആറുവയസ്സുകാരി. 

നിറയെ ടിക്ടോക് വിഡിയോകൾ ചെയ്യാറുണ്ട് ആവർത്തന. ഈ കൊച്ചുമിടുക്കിയുടെ പുതിയ വിഡിയോയും പെട്ടെന്നു തന്നെ വൈറലായി. ഈ മിടുക്കയെ അഭിനന്ദനങ്ങൾ കൊണ്ടു മൂടുകയാണ് വിഡിയോയ്ക്കു താഴെ. ഇതു  നമ്മുടെ ൈശലജ ടീച്ചർ തന്നെയാണെന്നാണ് പലരും കമന്റ് െചയ്തിരിക്കുന്നത്.

English Summary : Avarthana imitating health minister KK Shailaja

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA