കനത്ത സുരക്ഷാ നടപടികളുമായി ഇസക്കുട്ടൻ; മകന്റെ ചിത്രം പങ്കുവച്ച് ചാക്കോച്ചൻ

HIGHLIGHTS
  • എന്റെ ലിറ്റിൽ ചാമ്പ്യൻ കനത്ത സുരക്ഷാ നടപടികളിലാണെന്ന് തോന്നുന്നു
ishaq-kunchacko-boban-social-distancing
SHARE

കോവിഡ് 19നെ പ്രതിരോധിക്കാനുള്ള മാർഗങ്ങള്‍ പാലിക്കണമെന്നത് നമുക്കെല്ലാം അറിയാം. സുരക്ഷയ്ക്കായി അതെല്ലാം പാലിക്കേണ്ടത് അത്യാവശ്യവുമാണ്. ഇസക്കുട്ടന്റെ ഒരു ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍ പറയുന്നതും അതുതന്നെയാണ്. സെറ്റിയിൽ കുഷ്യനുകൾക്കിടയിൽ ഒളിച്ചിരിക്കുന്ന ഇസക്കുട്ടനാണ് ചിത്രത്തിൽ. ‘സാമൂഹിക അകലം’ എന്നാണ് ചാക്കോച്ചൻ ചിത്രത്തിൽ എഴുതിയിരിക്കുന്നത്.  

‘എന്റെ ലിറ്റിൽ ചാമ്പ്യൻ കനത്ത സുരക്ഷാ നടപടികളിലാണെന്ന് തോന്നുന്നു !!! സുരക്ഷാ നടപടികളും പ്രോട്ടോക്കോളുകളും സർക്കാരും ആരോഗ്യ വകുപ്പും കൊണ്ടുവരുമ്പോൾ  അത് പാലിക്കേണ്ടത് നമ്മുടെ ആവശ്യകതയും ഉത്തരവാദിത്തവുമാണ് !! സുരക്ഷിതമായി തുടരുക, ആരോഗ്യത്തോടെയിരിക്കുക. കൂടാതെ പോസിറ്റീവായി തുടരുക.’  ചാക്കോച്ചൻ കുറിക്കുന്നു.  

ജനിച്ച അന്നു മുതൽ ചാക്കോച്ചന്റെ മകന്റെ ഫോട്ടോകൾക്കും വിശേഷങ്ങൾക്കുമായി ആരാധകർ കാത്തിരിക്കുകയാണ് കുഞ്ഞാവയുടെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ഇരുവരും സോഷ്യൽമീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചനും പ്രിയക്കും ആൺകുഞ്ഞ് ജനിച്ചത്. ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഈ വാർത്ത സ്വീകരിച്ചത്.

English Summary : Kunchacko Boban post aa video of Isahaq Kunchacko Boban

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA