ADVERTISEMENT

റാസ്പുടിൻ പാട്ടിന് തകർപ്പൻ നൃത്തച്ചുവടുകളുമായി എത്തിയിരിക്കുകയാണ് നടൻ ജയസൂര്യയുടെ മകൾ വേദ. കോവിഡ്  സന്നദ്ധ പ്രവർത്തകർക്ക് സമര്‍പ്പിച്ചുകൊണ്ടാണ് ജയസൂര്യയും സരിതയും മകളുടെ ഡാൻസ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.   മെഡിക്കൽ വിദ്യാർഥികളായ നവീനും ജാനകിയും തുടങ്ങിവച്ച റാസ്പുടിൻ തരംഗം വേദക്കുട്ടിയും ഏറ്റെടുത്തിരിക്കുകയാണ്. അവരുടെ അതേ വേഷത്തിൽ തന്നെയാണ്  ഈ കുട്ടിത്താരവും റാസ്പുടിന് ചുവടുവച്ചത്.  വേദക്കുട്ടിയുടെ അതിഗംഭീര പ്രകടനത്തിന് നിരവധി അഭിന്ദനങ്ങളാണ് ലഭിക്കുന്നത്.

ഇതിനു മുൻപും വേദ തന്റെ തകർപ്പൻ ഡാൻസ് വിഡിയോകളുമായി എത്തിയിട്ടുണ്ട്. ഒരിക്കൽ ‘ഇഷ്ക് ദ ഏസാ പായാ ജാൽ സോണിയേ’ എന്ന പഞ്ചാബി ഗാനത്തിനാണ് വേദക്കുട്ടി ചുവടുവച്ചത്. മനോഹരമായി നൃത്തം ചെയ്യുന്ന വേദയ്ക്ക് അന്ന് സാനിയ ഈയപ്പൻ, രചന നാരായണൻകുട്ടി, പദ്മസൂര്യ, രതീഷ് വേഗ, രഞ്ജിത് ശങ്കർ തുടങ്ങിയവർ സിനിമരംഗത്തു നിന്നും അഭിനന്ദനമറിയിച്ചു. മകളുടെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്ന് എന്ന അടിക്കുറിപ്പോടെയാണ് താരം ഈ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അച്ഛനൊപ്പം നിരവധി കുസൃതി വിഡിയോകളുമായി സോഷ്യൽ ലോകത്ത് എന്നാറുണ്ട് വേദ. ലോക്ഡൗൺ കാലത്ത് കുട്ടികളുടെ ഇടയിൽ പ്രശസ്തമായ ഒരു കളിയായ 'സ്റ്റോൺ പേപ്പർ സിസേഴ്സ്'  അച്ഛനും മകളും ചേർന്ന് കളിക്കുന്ന വി‍ഡിയോയും ജയസൂര്യ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. നിരവധി ടിക്ടോക് വിഡിയോകളിലൂടെയും വേദ താരമായിരുന്നു.

 

English Summary : Saritha Jayasurya post Rasputin dancing video of daughter Veda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com