ADVERTISEMENT

മലയാളത്തിന്റെ പ്രിയതാരം ദിവ്യ ഉണ്ണി ഇളയ മകൾക്കൊപ്പമുളള്ള മനോഹരമായ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ്. തന്റെ ജീവിതത്തിലെ പുതിയ അതിഥിയായ കുഞ്ഞാവയ്​ക്കൊപ്പം നിൽക്കുന്ന മനോഹരമായ ഈ ചിത്രത്തിന് സമൂഹമാധ്യമത്തിൽ നിറയെ ഇഷ്ടം നേടുകയാണ്. ഐശ്വര്യ എന്നാണ് കുഞ്ഞാവയുടെ പേര്. മകൾ ദിവ്യയുടെ ഫോട്ടോക്കോപ്പിയാണെന്നാണ് പലരും കമന്റുകളിലൂടെ പറയുന്നത്. അമ്മയുടെ അതേ ചിരിയാണ് കുഞ്ഞാവയ്​ക്കെന്നാണ് ചിലർ പറയുന്നത്

ഈ ക്യൂട്ട് ചിത്രത്തിന് താഴെ ദിവ്യ രവീന്ദ്രനാഥ ടാഗോറിന്റെ ഈ വരികളാണ് കുറിച്ചത്  ‘ദൈവം മനുഷ്യനിൽ ഇനിയും നിരാശനായിട്ടില്ല എന്നതിന് തെളിവാണ് ഭൂമിയിലേയ്ക്ക് വരുന്ന ഓരോ കുട്ടിയും’

2020 ജനുവരി 14നാണ് ദിവ്യ ഉണ്ണിക്ക് പെൺകുഞ്ഞ് ജനിക്കുന്നത്. താനൊരു കുഞ്ഞ് രാജകുമാരിക്കു ജന്മം നൽകിയെന്നും ഐശ്വര്യ എന്നാണ് കുട്ടിയുടെ പേരെന്നും ദിവ്യ ഉണ്ണി സമൂഹമാധ്യമത്തിലൂടെ കുറിച്ചിരുന്നു.

അർജുൻ, മീനാക്ഷി എന്നാണ് ദിവ്യ ഉണ്ണിയുടെ മൂത്തമക്കൾ. ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. നൃത്തത്തെ ജീവവായുവായി കൊണ്ടുനടന്നിരുന്ന ഈ അഭിനേത്രി വ്യക്തി ജീവിതത്തിലെ ചില പ്രതിസന്ധികളെ ശക്തമായി നേരിട്ട് പൂർവാധികം ശക്തിയോടെ തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍. നൃത്തവേദിയിലൂടെ താരം തന്‍റെ സാന്നിധ്യം ഇപ്പോഴും അറിയിക്കാറുണ്ട്. അമേരിക്കയില്‍ സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്നുണ്ട് താരം.

English Summary: Actress Divya Unni share a cute photo with daughter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com