ADVERTISEMENT

ഒരു സ്റ്റംപ് കൊണ്ട് നേരെ വരുന്ന ഏതു ബോളിനെയും ഷോട്ടുകളാക്കി മാറ്റുന്ന വിഘ്നജിന്റെ വിഡിയോ രാജ്യാന്തരതലത്തിൽ ശ്രദ്ധനേടിയിരുന്നു. സ്റ്റംപുകൊണ്ട് ബാറ്റിങ് വിസ്മയം തീര്‍ത്ത കൊച്ചുമിടുക്കനെ ഏറ്റെടുക്കാനൊരുങ്ങി രാജസ്ഥാന്‍ റോയല്‍സ്. തൃശൂര്‍ സ്വദേശി വിഘ്നജ് പ്രജിത്തിന് തുടര്‍പരിശീലനം നല്‍കാമെന്നാണ് വാഗ്ദാനം. ഇതിനിടെ രാജ്യാന്തര ക്രിക്കറ്റ് ഗ്രൂപ്പുകളിലടക്കം വിഘ്നജിന്റെ പ്രകടനം തരംഗമായിരിക്കുകയാണ്.

 

ഒറ്റ സ്റ്റംപുകൊണ്ട് ഡിഫന്‍സും, ഡ്രൈവും, സ്ക്വയര്‍ ഡ്രൈവും, പുള്‍ ആന്‍ഡ് ഹുക്കും. നെറ്റ്സിലെ ഒന്‍പതുവയസുകാരന്റെ ഈ മാസ്മരിക പ്രകടനംകണ്ട് അന്തംവിട്ടവരേറെ. വിഡിയോ വൈറല്‍ ആയതോടെ തൃശൂര്‍ക്കാരന്‍ വിഘ്നജ് പ്രജിത്തും താരമായി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വീഡിയോ രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജ്മെന്റിനെ കാണിച്ചതോടെ അവരും ക്ലീന്‍ ബോള്‍ഡ്

 

രാവിലെ അഞ്ചര മുതല്‍ എട്ടരവരയും വൈകീട്ട് രണ്ട് മണിക്കൂറും മുടങ്ങാതെ പരിശീലനം. ലോക്ഡൗണ്‍ കാലത്ത് ബാറ്റുപൊട്ടിയപ്പോള്‍ തുടങ്ങിയ സ്റ്റംപ് പരിശീലനം ഏകാഗ്രതകൂട്ടി. അണ്ടര്‍ പതിന്നാല് മല്‍സരത്തില്‍ എട്ടാം വയസില്‍ അര്‍ധ സെഞ്ചുറി നേടിയും വിഘ്നജ് കഴിവ് തെളിയിച്ചിട്ടുണ്ട്. യു.കെ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ പ്രാദേശിക ക്രിക്കറ്റ് കോച്ചുമാരും അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

 

English Summary: Rajasthan royals to sponser malayalee cricketer Vighnaj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com