ADVERTISEMENT

ഇസ്രയേൽ– പലസ്തീൻ സംഘർഷം കനക്കുമ്പോൾ ദുരന്തങ്ങൾ ഏറെ സഹിക്കേണ്ടി വരുന്നത് കുട്ടികളാണ്. സംഘർഷം തുടങ്ങി ഒരാഴ്ചയാകുമ്പോൾ 41 കുട്ടികൾ ഉൾപ്പെടെ 148 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇക്കൂട്ടത്തിൽ 10 വയസുകാരി നദീനെ അബ്ദെലിന്റെ വാക്കുകൾ ഇപ്പോൾ ലോകരാജ്യങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. തകർന്ന കെട്ടിടത്തിന് മുന്നിൽ ചുറ്റും കൂടി നിൽക്കുന്ന കുട്ടികളെ ചൂണ്ടിയാണ് അവൾ ലോകത്തോട് സങ്കടപ്പെടുന്നത്. മിഡിൽ ഈസ്റ്റ് ഐയുടെ ട്വിറ്റർ പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

 

‘എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ല. എനിക്ക് വെറും പത്തുവയസാണ് പ്രായം. ഞാനൊരു ഡോക്ടറോ മറ്റെന്തെങ്കിലുമോ ആയിരുന്നെങ്കിൽ എനിക്ക് മറ്റുള്ളവരെ സഹായിക്കാൻ കഴിയുമായിരുന്നു. പക്ഷേ ‍ഞാൻ വെറും കുട്ടിയാണ്. എന്റെ കുടുംബം പറയുന്നത് അവർ നമ്മളെ വെറുക്കുന്നു എന്നാണ്. നമ്മൾ മുസ്​ലിംകൾ ആയതുകൊണ്ടാണെന്നാണ്. നോക്കൂ, എനിക്ക് ചുറ്റും കുട്ടികളാണ്. അവർക്ക് മുകളിലേക്ക് എന്തിനാണ് മിസൈൽ ഇടുന്നത്. എന്തിനാണ് അവരെ കൊല്ലുന്നത്? ഇത് ശരിയല്ല..’ നിറഞ്ഞ കണ്ണുകളോടെ ഒരു പെൺകുട്ടി പറയുന്ന വിഡിയോ വൈറലാകുകയാണ്. 

 

English summay: Ten year old Palestinian girl talk about attack

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com