ADVERTISEMENT

കോവിഡ് വ്യാപനവും ലോക്ഡൗണുകളും കൊണ്ട് ഏറെ വലയുന്നത് കുട്ടികളാണ്. സ്കൂളിൽ പോകാനോ കൂട്ടുകാരുമൊത്ത് കളിക്കാനോ ആവാതെ വീടുകളിൽ തളച്ചിടപ്പെട്ടുപോയ കുട്ടികൾക്കൊപ്പം കൂടാൻ എത്തിയിരിക്കുകയാണ് സാഹിതീ വാണി എന്ന ഇന്റർനെറ്റ് കൂട്ടുകാരി. ലോകത്തിലാദ്യമായി കുട്ടികൾ നടത്തുന്ന ഈ ഇന്റർനെറ്റ് റേഡിയോയിൽ പരിപാടികൾ തയാറാക്കുന്നതും അവതരിപ്പിക്കുന്നതുമെല്ലാം കുട്ടികൾ തന്നെയാണ്. സന്നദ്ധ സംഘടനയായ സാഹിതിയാണ് ഈ ആശയത്തിനു പിന്നിൽ.

 

internet-radio-sahithy-vani-a-hit-with-students3
ആലോക് പ്രപഞ്ച്, വിജിത

സാഹിതീ വാണി 1.14 എന്നാണ് റേഡിയോയുടെ മുഴുവൻ പേര്. 1.14 എന്നത് റേഡിയോ ഫ്രീക്വൻസി ആണെന്ന് കരുതിയെങ്കിൽ തെറ്റി. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളുടെ വാഹന റജിസ്ട്രേഷൻ ഐക്കൺ നമ്പറുകളെ സൂചിപ്പിച്ചാണ് 1.14 എന്ന് റേഡിയോയ്ക്കു പേര് നൽകിയിരിക്കുന്നത്.

internet-radio-sahithy-vani-a-hit-with-students2

 

നവംബർ 25 ന് വിഖ്യാത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് റേഡിയോ ഉദ്ഘാടനം ചെയ്തത്. മഹാമാരിയുടെ കാലത്ത് കുട്ടികളിലെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കുകയും അറിവ് പങ്കിടുകയും ചെയ്യുക എന്നതാണ് സാഹിതീ വാണിയുടെ ലക്ഷ്യം. കേരളത്തിനു പുറത്തുള്ള  മലയാളിക്കുട്ടികളും റേഡിയോയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. 

 

സാഹിത്യം, സംഗീതം,പാചകം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളെക്കുറിച്ചുള്ള പരിപാടികൾ, പ്രശസ്ത വ്യക്തികളുടെ അഭിമുഖങ്ങൾ, പ്രകൃതിയെ കുറിച്ചുള്ള പാഠങ്ങൾ തുടങ്ങി നിരവധി പരിപാടികളാണ് പ്രക്ഷേപണം ചെയ്യുന്നത്. രണ്ട് അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ തന്നെ ഓൺലൈൻ മീറ്റിങ്ങിലൂടെ പരിപാടികൾ ക്രമീകരിക്കുന്നു. റെക്കോർഡ് ചെയ്ത പരിപാടികളുടെ എഡിറ്റിങ്ങും കുട്ടികൾ തന്നെ.

 

ഞായറാഴ്ചകളിലാണ് റേഡിയോ പ്രക്ഷേപണം. തിരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറിൽപരം സ്കൂളുകളിലേക്കും സമൂഹ മാധ്യമങ്ങളിലൂടെയും ഓരോ ആഴ്ചയും റേഡിയോയുടെ ലിങ്ക് എത്തും. സർവോദയ വിദ്യാലയയിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിനി അലു കൃഷ്ണയാണ് റേഡിയോയുടെ സ്റ്റേഷൻ ഡയറക്ടർ. സാഹിതിയുടെ ജനറൽ സെക്രട്ടറി ബിന്നി സാഹിതിയാണ് റേഡിയോയുടെ ഡയറക്ടർ ജനറൽ. ജോർജ് ഓണക്കൂർ, പള്ളിയറ ശ്രീധരൻ,  നസീർ നൊച്ചാട് കോഴിക്കോട്, കണ്ടന്റ് എഡിറ്റർ സാഗ ജെയിംസ്, സുജ ജെ സാഹിബ്, സിനു കൃഷ്ണൻ സലാല, വിദേശകാര്യം ബോസ്കോ ഓസ്ട്രേലിയ എന്നിവരടങ്ങുന്ന ഉപദേശക സമിതിയാണ്  ഇതിന് നേതൃത്വം നൾകുന്നത്.

 

English Summary : Internet radio Sahithy Vani a hit with students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com