ADVERTISEMENT

നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റെ സിനിമാ വിശേഷങ്ങളും കുടുബത്തിലെ വിശേഷങ്ങളുമൊെക്ക താരം ആരാധകർക്കായി പങ്കു വയ്ക്കാറുണ്ട്. കുടുബവുമൊത്തുള്ള ധാരാളം ചിത്രങ്ങൾ വിനീത് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യാറുണ്ട്. ദിവ്യ–വിനീത് ദമ്പതികൾക്ക് വിഹാൻ, ഷനയ എന്നീ രണ്ട് കുട്ടികളാണ്. 

ഇപ്പോഴിതാ മക്കളുടെ ഒരു ക്യൂട്ട് ചിത്രമാണ് വിനീത് പോസ്റ്റ് ചെയ്തിരിക്കുന്നത്.‘അവർ കിച്ചൻ കാബിനറ്റ് റെയ്ഡ് ചെയ്തപ്പോൾ !!’  എന്ന അടിക്കുറിപ്പോടെയാണ് വിനീത് ഈ ചിത്രം പങ്കുവച്ചത്.  കിച്ചൻ കാബിനറ്റിൽ കയറിയിരുപ്പാണ് രണ്ടാളും. കുറുമ്പുകാട്ടുന്ന ചേട്ടനെ കൗതുകപൂർവം നോക്കുകയാണ് അനിയത്തിക്കുട്ടി. 

റെയ്ഡ് നടത്തിയിട്ട് രണ്ടാൾക്കും എന്തെങ്കിലും കിട്ടിയോ എന്നാണ് ആരാധകരുടെ ചോദ്യം. ചേട്ടനെ ആരാധനാപൂർവം നോക്കുന്ന ഷനായയുടെ ഭാവം സൂപ്പർ ക്യൂട്ടാണെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. മകൾ ജനിച്ചപ്പോൾ തന്റെ കുഞ്ഞു മകൻ വിഹാന് ഒരു കുഞ്ഞു പെങ്ങളെ കിട്ടിയെന്നാണ് വിനീത് കുറിച്ചത്

English summary: Vneeth Sreenivasan share a photo of his kids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com