ADVERTISEMENT

സിതാരയുടെ പാട്ട് പരീശീലനത്തിനിടയിൽ കുറുമ്പു നോട്ടവുമായി എത്തിയ മകൾ സായുവിന്റെ ഒരു ക്യൂട്ട് വിഡിയോയാണിത്. മകളുടെ കള്ളച്ചിരിയും കുസൃതി നോട്ടവും കണ്ട് ചിരിയോടെ സിതാരയും. അമ്മയുടെ പാട്ടിനൊടുവിൽ പുറകിൽനിന്നും തലനീട്ടി നോക്കുന്ന സാവൻ ഋതുവിന്റെ ഈ വിഡിയോ സിതാര തന്റെ സമൂഹമാധ്യമ പേജിലാണ് പങ്കുവച്ചത്. 

 

പങ്കുവച്ച് നിമിഷ നേരം കൊണ്ട് വിഡിയോ സോഷ്യൽ ലോകത്ത് വൈറലായി. സിനിമാ രംഗത്തു നിന്നുൾപ്പെടെ നിരവധിപ്പേരാണ് സായുക്കുട്ടിയുടെ കുസൃതിച്ചിരിയ്ക്ക് ഇഷ്ടമറിയിച്ച് എത്തിയത്. ‘ബോബനും മോളിയിലും ഉണ്ടായിരുന്നല്ലോ ഇതുപോലൊരാൾ’ എന്നാണ് സിതാര വിഡിയോയ്ക്കൊപ്പം കുറിച്ചത്.

 

മലയാളത്തിന്റെ പ്രിയ ഗായിക സിതാര കൃഷ്ണകുമാറും മകൾ സായു എന്ന സാവൻ ഋതുവും സോഷ്യൽ മീഡിയയ്ക്ക് എന്നും പ്രിയപ്പെട്ടവരാണ്.  കുഞ്ഞു സായുവിന്റെ കുസൃതിയും പാട്ടുമെല്ലാം ടപ്പേന്നാണ് വൈറലാകുന്നത്. അമ്മയെപ്പോലെ സായുവും ഒരു പാട്ടുകാരിയാണ്. സായു സിത്താരയെ പാട്ടു പഠിപ്പിക്കുന്നതിന്റെ ക്യൂട്ട് വിഡിയോ വൈറലായിരുന്നു. നിഷ്കളങ്കമായി അമ്മയുടെ മടിയിലിരുന്ന്  വരികൾ പറഞ്ഞു കൊടുത്ത് പാടിപ്പിച്ച് സായു കയ്യടി നേടിയിരുന്നു. സായുവിന്റെ പാട്ട് വിഡിയോകൾക്ക് നിരവധി ആരാധകരുമുണ്ട്. മകള്‍ക്കൊപ്പമുള്ള വിശേഷങ്ങൾ സിതാര തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവയ്ക്കുക പതിവാണ്.

 

English summary: Singer Sithara Krishnakumar post video with daughter

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com