ADVERTISEMENT

സ്വന്തം ബർത്ത് ഡേ എല്ലാ കുട്ടികൾക്കും ആഘോഷം തന്നെയാണ്. ആഘോഷത്തിൽ എന്തൊക്കെ വേണമെന്ന് മുന്നേകൂട്ടി ആവശ്യപ്പെടുന്ന  വിരുതന്മാരുമുണ്ട്. ഇപ്പോഴിതാ തന്റെ ബർത്ത്ഡേയ്ക്ക് ലയൺ കിങ്ങ് സിനിമയിലെ ഒരു പ്രത്യേക രംഗം ഉൾപ്പെടുത്തിയ കേക്ക് വാങ്ങണമെന്ന മൂന്നു വയസ്സുകാരി ലിയോണയുടെ ആഗ്രഹമാണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. 

ലയൺ കിംഗ് സിനിമയിൽ രാജാവായ മുഫാസ മരിക്കുന്ന രംഗം തന്റെ കേക്കിൽ വേണം എന്നാണ് കുരുന്ന് ആവശ്യപ്പെട്ടത്. വിചിത്രമായ ആവശ്യം കേട്ടതോടെ വീട്ടുകാരും ആശ്ചര്യത്തിലായി. അപ്പോഴാണ് തന്റെ പ്ലാൻ ഈ മിടുക്കി വ്യക്തമാക്കിയത്. സാധാരണ ബർത്ത്ഡേ പാർട്ടിയിൽ  ഒരുപാട് ആളുകൾ എത്തുന്നതുകൊണ്ട് കേക്കിന്റെ ഒരു പീസ് മാത്രമേ കിട്ടു. മുഫാസ മരിച്ചുകിടക്കുന്ന രംഗം കേക്കിൽ ഉണ്ടെങ്കിൽ പാർട്ടിക്ക് വരുന്നവർ സങ്കടംകൊണ്ട് കേക്ക് കഴിക്കാൻ മടിക്കും. അപ്പോൾ മുഴുവൻ കേക്കും തനിക്ക് മാത്രമായി കിട്ടുമല്ലോ എന്നതാണ് ലിയോണയുടെ ചിന്ത.

 

എന്തായാലും ലയൺ കിംഗ് തീമിലുള്ള കേക്ക് തന്നെയാണ് മകൾക്ക്  അച്ഛനമ്മമാർ വാങ്ങി നൽകിയത്. ബർത്ത്ഡേ കേക്കിന്റെ  ചിത്രവും  ലിയോണയുടെ വിചിത്രമായ ആവശ്യത്തെക്കുറിച്ചും ബന്ധുക്കളിൽ ഒരാളാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഏറെ രസകരമായ ഈ പോസ്റ്റ് സൈബർലോകത്ത് ചിരി പരത്തുകയാണ്. 70 ലക്ഷത്തിൽപരം ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. ലക്ഷക്കണക്കിനാളുകൾ പോസ്റ്റ് പങ്കുവെച്ചിട്ടുമുണ്ട്.

English summary:  Three year old asks for lion king themed birthday cake- Funny reason

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com