ബിഗ് ബ്രദറിന് ആശംസയുമായി കുഞ്ഞനുജത്തി; നിവിന്റെ ദാദയ്ക്കിന്ന് പിറന്നാൾ

HIGHLIGHTS
  • ഒരു ക്യൂട്ട് ചിത്രമാണ് പിറന്നാൾ സ്പെഷലായി നിവിൻ പങ്കുവച്ചത്
nivin-pauly-s-son-daveed-turns-nine
SHARE

മലയാളത്തിന്റെ പ്രിയതാരം നിവിന്‍ പോളിയുടെ മകന്‍ ദാദയുടെ ഒൻപതാം പിറന്നാള്‍ ആണിന്ന്. കുഞ്ഞനുജത്തി റോസ് ട്രീസയ്​ക്കൊപ്പമുള്ള ദാവീദിന്റെ ഒരു ക്യൂട്ട് ചിത്രമാണ് പിറന്നാൾ സ്പെഷലായി നിവിൻ പങ്കുവച്ചത്. ‘ഹാപ്പി ബർത്ത് ഡേ മൈ ബിഗ് ബ്രദർ’ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പിട്ടിരിക്കുന്നത്. നിവിൻ പോളിയുടെ സൂപ്പർസ്റ്റാർ ദാദയെന്നു വിളിക്കുന്ന മകന്‍ ദാവീദിനും ആരാധകര്‍ ഒട്ടും കുറവല്ല. 

ചിത്രത്തിന് താഴെ പിറന്നാൾ ആശംകളുമായി ആരാധകരും താരങ്ങളുമെത്തി. അജു വർഗീസ്, റോഷൻ ആൻഡ്രൂസ്, ഗ്രെയ്സ് ആന്റണി, വിനയ് ഫോർട്ട് തുടങ്ങിയ പ്രമുഖർ ദാവീദിന് പിറന്നാൾ ആശംസകൾ നേർന്നു.  കഴിഞ്ഞ മെയ് 25നായിരുന്നു ദാദയുടെ അനുജത്തി റോസ് ട്രീസയുടെ അഞ്ചാം പിറന്നാൾ. 

വളരെ അപൂർവമായേ നിവിൻ കുടുംബവുമൊത്തുള്ള ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കാറുള്ളൂ. മക്കളുടെ പിറന്നാൾ ദിവസങ്ങളിലാണ് താരം അവരുടെ ചിത്രങ്ങൾ സാധാരണ പങ്കുവയ്ക്കാറുള്ളത്.  അതുകൊണ്ടുതന്നെ മക്കളുടെ ഈ ക്യൂട്ട് ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

English summary: Nivin Pauly's son Daveed turns nine

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA