ADVERTISEMENT

കുട്ടിമാണിയ്ക്കരികിലിരുന്നു പാട്ട് പരിശീലനം  നടത്തുന്ന റിമി ടോമിയുടെ ഒരു വിഡിയോയാണിത്. റിമിക്കൊച്ചമ്മ കുഞ്ഞാവയെ നോക്കി പാട്ട് പരിശീലനം ചെയ്യുമ്പോള്‍ അതുകേട്ടങ്ങനെ ആസ്വദിച്ച് കിടപ്പാണ് കക്ഷി. പാട്ട് കേട്ട് കൗതുകപൂർവം പാട്ടുകാരിയെ നോക്കുകയാണ് കുട്ടിമണി. ഇത്ര ചെറുപ്പത്തിലേ തന്നെ കുഞ്ഞാവയെ പാട്ടു പഠിപ്പിക്കുകയാണോയെന്നാണ് പലരും കമന്റുകളിലൂടെ റിമിയോട് ചോദിക്കുന്നത്.

 

കുട്ടിമണിയ്ക്ക് ഇങ്ങനെ റിമിക്കൊച്ചമ്മയുടെ പാട്ടുകേട്ട് കിടക്കാനുള്ള ഭാഗ്യം ഉണ്ടല്ലോയെന്നും വാവ പാട്ട് നന്നായി ആസ്വദിക്കുന്നുണ്ടല്ലോയെന്നും നല്ല സംഗീത വാസനയുണ്ടെന്നും ഒക്കെയാണ് വിഡിയോയ്ക്ക് വരുന്ന കമന്റുകൾ. 

 

റിമിയുടെ സഹോദരി റീനുവിന്റെ ഇളയ മകളാണ് കുട്ടിമണി എന്നു വിളിപ്പേപേരുള്ള  ഇസബെൽ. കഴിഞ്ഞ വർഷം ഡിസംബറിലാണ് റീനുവിനും രാജുവിനും രണ്ടാമത്തെ കുഞ്ഞു പിറന്നത്. കുട്ടിമണിയുടെ മമോദീസയുടെ ചിത്രങ്ങളും വിഡിയോയുമൊക്കെ റിമിയും മുക്തയും പങ്കുവച്ചിരുന്നു. കുട്ടിമണിയുടെ ചേട്ടനാണ് റിമിയുടെ വിഡിയോകളിൽ കണ്മണിയ്ക്കൊപ്പം സ്ഥിരം കാണാറുള്ള കുട്ടാപ്പി.

 

English summary: Rimi Tomy post a singing practice video with Kuttymani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com