കരച്ചിലിനിടയിലും ‍ഇത്ര പെർഫെക്റ്റ് ആയി ഡാൻസ് കളിക്കാനാകുമോ സക്കീർ ഭായിക്ക് ?

HIGHLIGHTS
  • കരച്ചിലൊന്നും ഡാൻസിനെ തെല്ലും ബാധിച്ചതേയില്ല.
little-girls-struggle-to-perform-on-china-s-children-s-day
SHARE

കുട്ടികളുടെ കുസൃതികൾ നിറഞ്ഞ വിഡിയോകൾ എന്നും സോഷ്യൽ ലോകം ഏറ്റടുക്കാറുണ്ട്. പ്രത്യകിച്ചും കുഞ്ഞുമക്കളുടെ ഡാൻസ് വിഡിയോകൾ വളരെ വേഗം വൈറലാകാറുമുണ്ട്. ചില വിഡിയോകളിൽ ഇവർ ഒപ്പിക്കുന്ന കുറുമ്പുകളും അബദ്ധങ്ങളുമാണ് ഇതിനുകാരണം. അത്തരത്തിൽ കരഞ്ഞു കൊണ്ട് ഡാൻസ് കളിക്കുന്ന ഒരു കുഞ്ഞിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചൈനയിലെ ചിൽഡ്രൻസ് ഡേയോട് അനുബന്ധിച്ചുള്ള പരിപാടിയിക്കിടയിലാണ് ഈ കുരുന്നിന്റെ കരച്ചിൽ.  ജൂൺ ഒന്നിനാണ് ചൈനയിൽ ചിൽഡ്രൻസ് ഡേ ആഘോഷിക്കുന്നത്. 

ഗ്രൂപ്പ് ഡാൻസ് കളിക്കാൻ സ്റ്റേജിൽ കയറിയപ്പോൾ തന്നെ കൂട്ടത്തൽ ഒരു കുട്ടി കരയാൻ തുടങ്ങി. എന്നാൽ കരച്ചിലൊന്നും ഡാൻസിനെ തെല്ലും ബാധിച്ചതേയില്ല. കരച്ചിലിനിടയിലും നല്ല തകർപ്പൻ ഡാൻസ് പെർഫോമൻസാണ് ഈ മിടുക്കി കാഴ്ചവച്ചത്. ഇതിനിടയിൽ തലയിൽ വച്ചിരുന്ന ഹെയർ ഡ്രസ് മറ്റൊരു കുട്ടിയുടെ തലയിൽ കുടുങ്ങി മൊത്തം ഡാൻസ് തന്നെ കുളമാകുമെന്നു തോന്നിച്ചെങ്കിലും അതൊക്കെ അഴിച്ചുകളഞ്ഞ് ഡാൻസ് തുടരുകയാണ് ഈ കരച്ചിൽക്കുട്ടി. ഏതായാലും അവസാനം വരെ കരഞ്ഞുകൊണ്ട് ഒരു സ്റ്റെപ്പുപോലും തെറ്റിക്കാതെ ഡാൻസ് കളിച്ച ഈ കൊച്ചുമിടുക്കിയെ അഭിനന്ദനങ്ങൾ കൊണ്ടു മൂടുകയാണ് സോഷ്യൽ മീഡിയ.

അതുപോലെ  ബാൻഡ് പെർഫോമൻസിന്റെ ഇടയിൽ ഇരുന്ന് ഉറങ്ങുന്ന ഒരു കൊച്ചു പെൺകുട്ടിയും ചിൽഡ്രൻസ് ഡേ ആഘോഷങ്ങൾക്കിടയിൽ ചിരിപടർത്തി. ഉറക്കത്തിലാണെങ്കിലും തന്റെ പെർഫോമൻസിൽ യാതൊരു വിട്ടുവീഴ്ചയും വരുത്തിയില്ല ഈ കുരുന്ന്. തന്റെ സ്റ്റേജ് പെർഫോമൻസിനായി വളരെ ആവേശത്തിലായിരുന്നത്രേ ഈ കുഞ്ഞ്. ആവേശം കാരണം ഉറങ്ങാതെ കാത്തിരുന്നത് മൂലം സ്റ്റേജിലെത്തിയതും കുഞ്ഞിന് ഉറക്കം നിയന്ത്രിക്കാനായില്ല.  ഉറക്കത്തിലും തകർപ്പൻ പെർഫോമൻസുമായി ഈ കുരുന്നും സോഷ്യൽ മീഡിയയുടെ മനം കവർന്നു, 

English summary: Little girls struggle to perform on China's children's day

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA