ADVERTISEMENT

ഗായിക അമൃത സുരേഷിന്റെയും നടൻ ബാലയുടെ മകൾ അവന്തിക സോഷ്യൽ ലോകത്ത് പ്രിയപ്പെട്ടവളാണ്. പാപ്പു എന്നാണ് അവന്തികയുടെ വിളിപ്പേര്. ഈ കുട്ടിത്തരത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാനായി ‘പാപ്പു ആൻഡ് ഗ്രാൻഡ്മാ’ എന്ന പേരിൽ ഒരു യു ട്യൂബ് ചാനലും ഇൻസ്റ്റഗ്രാം പേജുമൊക്കയുണ്ട്. പാപ്പും അമ്മാമ്മയും ചേർന്നാണ് ഇതിൽ വിഡിയോകൾ അവതരിപ്പിക്കാറ്. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പാപ്പുവും അമ്മാമ്മയും ചേർന്ന് ചെടി നടുന്ന ഒരു വിഡിയോയാണ് ഇന്ന് പേജിൽ പങ്കുവച്ചിരിക്കുന്നത്

അമ്മയെപ്പോലെ പാട്ടുപാടി നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് പാപ്പു എന്നു വിളിക്കുന്ന അവന്തിക. പാപ്പുവിന്റെ വിഡിയോകൾക്കും ചിത്രങ്ങൾക്കും വലിയ സ്വീകരണമാണ് സോഷ്യൽ ലോകത്ത് ലഭിക്കുന്നത്. പാട്ടുപാടിയും കുസൃതി കാട്ടിയും പാപ്പു ഒരുപാട് തവണ നമുക്കു മുൻപിൽ എത്തിയിട്ടുണ്ട്. പാപ്പുവിന്റെ എട്ടാം പിറന്നാൾ ആഘോഷങ്ങളുമായാണ് ‘പാപ്പു ആന്‍റ് ഗ്രാൻഡ്മാ ’ എന്ന കിടിലൻ പേജ് ആദ്യം പുറത്തുവന്നത്.

കുഞ്ഞുപാപ്പുവിന് സോഷ്യൽ ലോകത്ത് നിറയെ ആരാധകരാനുള്ളത്. അതുകൊണ്ടുതന്നെ കുട്ടിത്താരത്തിന്റെ വിഡിയോയ്ക്കായി കാത്തിരിക്കുകയായിരുന്നു ആരാധകർ. പിറന്നാൾ സർപ്രൈസ് ആയി പാപ്പു തന്റെ പ്രിയപ്പെട്ട നീളൻ മു‌ടി ഡൊണേറ്റ് ചെയ്തിരുന്നു. മുടിമുറിച്ച് കാർട്ടൂൺ കഥാപാത്രം ഡോറയെ അനുകരിച്ച് കുസൃതിക്കുട്ടിയായി ആയിരുന്നു പാപ്പു ആദ്യ വിഡിയോയിൽ എത്തിയത്.

പാപ്പുവിന്റെ പാചകപരീക്ഷണങ്ങളും ക്ലീനിങ്ങും കുറുമ്പുകളുമൊക്ക നിറഞ്ഞതാണ് പുത്തൻ വ്ലോഗ്. പാപ്പുവിനും അമ്മമ്മയ്ക്കുമൊപ്പം പാപ്പുവിന്റെ പ്രിയപ്പെട്ട വളർത്തുനായ ബഗീരയും വിഡിയോകളിലെ സ്ഥിരം സാന്നിധ്യമാണ്.

English summary: Pappu and grandma environment day special video

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com