ബാലൻസിങ്ങ് എന്നാൽ ഇതാണ്: പോയിന്റഡ് ഹൈ ഹീൽസ് ധരിച്ച് നിലംതൊടാതെ ഫുട്ബോൾ തട്ടി 14 കാരി

HIGHLIGHTS
  • ഹൈഹീൽസ് ധരിച്ച് നിസ്സാരമായി ഫുട്ബോൾ തട്ടി അദ്ഭുതപ്പെടുകയാണ്
mizoram-girl-keepy-uppy-challenge-by-juggling-football-in-stilettos
SHARE

ഹൈഹീൽസ്  ധരിച്ചാൽ നടക്കാൻ തന്നെ ബുദ്ധിമുട്ടുന്നവരാണ് ഏറെയും. പോയിന്റഡ് ഹൈഹീൽഡ് ചെരിപ്പുകൾ ആണെങ്കിൽ പറയുകയും വേണ്ട. ബാലൻസ് ചെയ്യാൻ ഏറെ കഷ്ടപ്പെടേണ്ടി വരും. അപ്പോൾ പോയിന്റഡ് ഹൈഹീൽസ് ധരിച്ച് ഫുട്ബോൾ കളിച്ചാലോ. നടക്കാത്ത കാര്യമെന്ന് പറയാൻ വരട്ടെ. നെല്ലിട ബാലൻസ് തെറ്റാതെ പോയിന്റഡ് ഹൈഹീൽസ് ധരിച്ച് നിസ്സാരമായി ഫുട്ബോൾ തട്ടി അദ്ഭുതപ്പെടുകയാണ് മിസോറാം സ്വദേശിനിയായ സിൻഡി എന്ന 14 കാരി.

ഒരു തവണ പോലും ബോൾ താഴെ പോകാതെ കൃത്യമായി കാലിൽ ബാലൻസ് ചെയ്യുന്ന സിൻഡിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ അദ്ഭുതത്തോടെയാണ് ആളുകൾ പ്രതികരിക്കുന്നത്. പക്ഷേ സിൻഡിക്ക് ഇത് പുതിയ കാര്യമല്ല കേട്ടോ. സുബ്രതോ കപ്പ് ഫുട്ബോൾ അടക്കം സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമുള്ള നിരവധി മത്സരങ്ങളിൽ പങ്കെടുത്ത താരമാണ് ഈ മിടുക്കി.

ഫുട്ബോൾ കോച്ചായ അച്ഛന്റെ പ്രചോദനത്തിൽ തീരെ ചെറിയ പ്രായത്തിൽ തന്നെ പ്രാക്ടീസ് ചെയ്തു തുടങ്ങിയിരുന്നു. ഫുട്ബോൾ തന്നെയാണ് തന്റെ ഏറ്റവും വലിയ പാഷൻ എന്ന് ഈ പത്താം ക്ലാസ് വിദ്യാർഥിനി പറയുന്നു. ഫുട്ബോൾ നിലംതൊടാതെ തട്ടിക്കൊണ്ട് ലോകത്താകമാനമുള്ള ഫുട്ബോൾ താരങ്ങൾ തുടക്കം കുറിച്ച കീപ്പി - അപ്പി ചലഞ്ചിന്റെ ഭാഗമായാണ് സിൻഡിയും ഫുട്ബോൾ തട്ടുന്ന ദൃശ്യങ്ങൾ പകർത്തിയത്.

ആൺ-പെൺ വ്യത്യാസമില്ലാതെ ആർക്കും കളിക്കാവുന്ന ഗെയിമാണ് ഫുട്ബോൾ എന്ന സന്ദേശം നൽകുന്നതിന് വേണ്ടിയാണ് തന്റെ ശ്രമമെന്ന് സിൻഡി പറയുന്നു.  മിസോറാമിലെ കായിക മന്ത്രിയും സമൂഹമാധ്യമങ്ങളിലൂടെ സിൻഡിയുടെ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു.

English summary: Mizoram girl juggling football in stilettos- Viral video

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA