ADVERTISEMENT

കൊറോണ വൈറസ് വ്യാപനം  ലോകമെമ്പാടുമുള്ള നിരവധി വിദ്യാർത്ഥികളുടെ പഠനത്തെ തീർച്ചയായും ബാധിച്ചിട്ടുണ്ട്, പരീക്ഷകൾ മാറ്റിവയ്ക്കുകയും ഓൺലൈൻ വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യം പലയിടത്തുമുണ്ട്.  എന്നാൽ ഈ അവസരം മുതലാക്കുന്ന ചില വിരുതന്മാരുമുണ്ട്. അത്തരത്തിൽ ചിരിയുടെ അമിട്ട് പൊട്ടിച്ച് രണ്ട് കുസൃതിക്കുട്ടൻമാരുടെ വിഡിയോ വൈറലാകുകയാണ്. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ പങ്കുചേരുന്നതിനായി വിദ്യാഭ്യാസം ഉപേക്ഷിച്ച് ‘ത്യാഗം’ ചെയ്യാൻ  തങ്ങൾ തയ്യാറാണെന്ന് രണ്ട് ചെറിയ ആൺകുട്ടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിക്കുന്നതാണ്  ഈ രസകരമായ വിഡിയോയിൽ. 

 

‘കൊറോണ വൈറസിൽ നിന്ന് രക്ഷനേടാൻ ഞങ്ങളുടെ പഠനം ത്യാഗം ചെയ്യാൻ ആവശ്യപ്പെടുന്നുവെങ്കിൽ, ഞാൻ അതിന് തയ്യാറാണ് മോദിജി’ എന്ന് ആദ്യത്തെ കുട്ടി പറയുമ്പോൾ ദേ വന്നു അടുത്തയാളുടെ മാസ് ഡയലോഗ് ‘ഏഴ് വർഷത്തേക്ക് സ്കൂളുകൾ അടച്ചാൽ, ആ ത്യാഗവും ചെയ്യാൻ ഞങ്ങൾ തയ്യാറാണ്’.  ഈ കുറുമ്പന്മാരുടെ കുസൃതി വിഡിയോയ്ക്ക് നിറയെ ലൈക്കുകളും കമന്റുകളും കൊണ്ട് നിറയുകയാണ്. 

 

വളരെ ഗൗരവത്തോടെയുള്ള രണ്ടുപേരുടേയും സംസാരവും മുഖഭാവവും ഡയലോഗ് പ്രസന്റേഷനുമൊക്കെ ആരിലും ചിരിയുണർത്തും. ഈ ദുരതകാലത്ത് ചിരിയുടെ വെളിച്ചവുമായെത്തിയ ഈ കുട്ടികളോട് കമന്റുകളിലൂടെ നന്ദിപറയുകയാണ് പലരും .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com