അമ്മയെ സഹായിക്കാൻ ഞാനുണ്ടല്ലോ, ടോയ് കാറിൽ അമ്മയ്ക്ക് ലിഫ്റ്റ് കൊടുക്കുന്ന കുരുന്ന്: വിഡിയോ വൈറൽ

HIGHLIGHTS
  • കൗതുകമുണർത്തുന്ന വിഡിയോയാണിതെന്ന് പലരും പ്രതികരിക്കുന്നു
viral-video-kid-and-mum-ride-toy-car-people-get-emotional
SHARE

മുതിർന്നവർക്കു വേണ്ടി എന്തെങ്കിലും കാര്യങ്ങൾ  ചെയ്തു കൊടുക്കുന്നത് കൊച്ചുകുട്ടികൾക്ക് എപ്പോഴും കൗതുകം തന്നെയാണ്. ഇപ്പോഴിതാ തന്റെ ടോയ് കാറിൽ അമ്മയ്ക്ക് ലിഫ്റ്റ് കൊടുക്കുന്ന  ഒരു കൊച്ചു മിടുക്കന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. 

അമ്മയും മകനും വീട്ടിൽനിന്നിറങ്ങി കാറിനടുത്തേക്ക്  വരുന്നതാണ് വിഡിയോയുടെ തുടക്കം. മുറ്റത്ത് പാർക്ക് ചെയ്തിരിക്കുന്ന കാറിന്റെ  കവർ അമ്മ തന്നെയാണ് മാറ്റി കൊടുക്കുന്നത്. കാറിൽ കയറി സീറ്റ് ബെൽറ്റ് ഒക്കെയിട്ട് സ്റ്റാർട്ട് ചെയ്ത ശേഷം കുരുന്ന് പ്രൊഫഷണൽ ഡ്രൈവർമാരെ പോലെ വണ്ടി നിഷ്പ്രയാസം തിരിച്ചു നിർത്തി.

അപ്പോഴേക്കും അമ്മ അടുത്തെത്തി കാറിന്റെ പിന്നിലെ സ്റ്റാൻഡ് നിവർത്തിവച്ചശേഷം അതിൽ കയറി നിൽക്കുകയും ചെയ്തു. അമ്മ സുരക്ഷിതമായി നിന്നുവെന്ന് ഉറപ്പായതോടെ കുട്ടി വണ്ടി മുൻപോട്ട് ഓടിച്ചു നീങ്ങുന്നതായും ദൃശ്യങ്ങളിൽ കാണാം.

ലക്ഷക്കണക്കിന് ആളുകളാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞത്. ഏറെ കൗതുകമുണർത്തുന്ന വിഡിയോയാണിതെന്ന് പലരും പ്രതികരിക്കുന്നു. സൗകര്യങ്ങൾ വർദ്ധിച്ചതും മൂലം ഇപ്പോഴത്തെ കുട്ടികൾക്ക് ജീവിതം കുറച്ചുകൂടി ആസ്വദിക്കാൻ സാധിക്കുന്നുണ്ട് എന്ന തരത്തിലും പ്രതികരണങ്ങളുണ്ട്.

English summary: Viral video of kid and mum ride toy car

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA