പൂജാരിയായ അച്ഛൻ കോവിഡ് ബാധിച്ച് മരിച്ചു: കുടുംബം പുലർത്താൻ അതേ തൊഴിൽ ഏറ്റെടുത്ത് 10 വയസ്സുകാരി മകൾ

HIGHLIGHTS
  • കുടുംബത്തിന്റെ ഏക വരുമാനം ഇന്ന് ശ്രീവിദ്യക്ക് ദക്ഷിണയായി ലഭിക്കുന്ന തുകയാണ്
ten-year-old-girl-from-telangana-turns-purohit-to-feed-her-family-after-fathers-covid-death
ചിത്രത്തിന് കടപ്പാട് : സമൂഹമാധ്യമം
SHARE

കോവിഡ് വ്യാപനം മൂലം ജീവിതം പ്രതിസന്ധിയിലായവർ ഏറെയാണ്. പൂജാരി ആയിരുന്ന അച്ഛൻ കോവിഡ് ബാധിച്ച് മരിച്ചതിനെത്തുടർന്ന് കുടുംബം പട്ടിണിയിലായതോടെ അതേ തൊഴിൽ ഏറ്റെടുത്തിരിക്കുകയാണ് ഒരു 10 വയസ്സുകാരി. ഇളയ കുട്ടികൾ അടക്കം നാലംഗ കുടുംബത്തിന്റെ ഏക വരുമാനം ഇന്ന് ശ്രീവിദ്യക്ക് ദക്ഷിണയായി ലഭിക്കുന്ന തുകയാണ്.

തെലുങ്കാനയിലെ ബോഗാറാം ഗ്രാമത്തിലുള്ള ഹനുമാൻ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ശ്രീവിദ്യയുടെ അച്ഛനായ സന്തോഷ്. കോവിഡ് ബാധിച്ചതോടെ ശ്വാസകോശത്തിന്റെ പ്രവർത്തനം തകരാറിലായതിനെ തുടർന്നാണ് സന്തോഷ് മരിച്ചത്. ഇതോടെ മറ്റു വരുമാനം ഒന്നും ഇല്ലാതിരുന്ന കുടുംബം പട്ടിണിയിലായി. അങ്ങനെ അച്ഛന്റെ തൊഴിൽ ഏറ്റെടുക്കാൻ  വിദ്യാർഥിനിയായ ശ്രീവിദ്യ തീരുമാനിക്കുകയായിരുന്നു.

പാരമ്പര്യമായി ക്ഷേത്രപൂജ നടത്തി വരുന്ന കുടുംബമാണ് ശ്രീവിദ്യയുടേത്. അച്ഛൻ തന്നെയാണ് ശ്രീവിദ്യയെ മന്ത്രങ്ങളും ശ്ലോകങ്ങളുമെല്ലാം പഠിപ്പിച്ചിരുന്നത്. ഇപ്പോൾ  സ്വന്തം ഗ്രാമത്തിലും അയൽ ഗ്രാമങ്ങളിലും എല്ലാം വിവാഹം പോലെയുള്ള ചടങ്ങുകൾക്ക്  ഈ കുരുന്ന്  കാർമികത്വം വഹിക്കുന്നു. അച്ഛന്റെ മരണശേഷം മറ്റാരും  കുടുംബത്തെ സഹായിക്കാൻ എത്താത്തതോടെയാണ്  അതേ തൊഴിൽ ഉപജീവനമാർഗ്ഗമായി സ്വീകരിക്കാൻ തീരുമാനിച്ചത് എന്ന് ശ്രീവിദ്യ പറയുന്നു.

English summary: Ten year old girl from Telangana turns purohit to feed her family after fathers covid death

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA