നാടിനെ പച്ചപ്പണിയിക്കാൻ ആപ്പുമായി മൂന്നാം ക്ലാസ് വിദ്യാർഥിനി അഗ്രത

HIGHLIGHTS
  • 2019ലാണ് മരങ്ങൾ വച്ചുപിടിക്കാൻ ആപ്പെന്ന ആശയം അ​ഗ്രതയിൽ നാമ്പിട്ടത്
agratha-seven-year-old-entrepreneur-planting-trees-trilovera-app
അ​ഗ്രത തിവാരി
SHARE

മരം നടാൻ പണം കണ്ടെത്താനായി ആപ്പുമായി എട്ട് വയസ്സുകാരി. ജനപ്രിയ ഇ കൊമേഴ്സ് വെബ്സൈറ്റുകൾ, ദൈനംദിന വാർത്തകൾ, വിഡിയോകൾ, ​ഗെയിമുകൾ തുടങ്ങിയവ ആക്സസ് ചെയ്യാനാവുന്ന ട്രിലോവേര ആപ് വികസിപ്പിച്ചത് മൂന്നാം ക്ലാസുകാരിയും. രണ്ടുവർഷമായി സജീവമായ ആപ്പിൽ നിന്നുള്ള വരുമാനം കൊണ്ട് ജാർഖണ്ഡിൽ അ​ഗ്രത തിവാരി എന്ന ബാലിക അഞ്ഞുറോളം മരങ്ങൾ നട്ടുപിടിപ്പിച്ചു. രാജ്യത്ത് ആദ്യമായാണ് ആപ്പിലൂടെയുള്ള വരുമാനം കൊണ്ട് നാടിനെ പച്ചപ്പണിയിക്കുന്നത്. ജംഷഡ്പൂർ സേക്ര‍ട്ട് ഹാർട്ട് കോൺവന്റ് ഹൈസ്കൂൾ  വിദ്യാർഥിനിയായ അ​ഗ്രത  ഇൗസ്റ്റ് സിംഭ്ബും ജില്ലയിലെ പതാഡ ബ്ലോക്കിലാണ് മരങ്ങൾ വച്ചുപിടിപ്പിച്ചത്.

വഴിതുറന്നത് ഓൺലൈൻ ഷോപ്പിങ്

2019ലാണ് മരങ്ങൾ വച്ചുപിടിക്കാൻ ആപ്പെന്ന ആശയം അ​ഗ്രതയിൽ  നാമ്പിട്ടത്. മാതാപിതാക്കളുടെയും കുടുംബാം​ഗങ്ങളുടെയും സഹകരണത്തോടെ പരിസ്ഥിതി സംരക്ഷണം തുടങ്ങി. ദീപാവലി നാളിലെ ഒാൺലൈൻ ഷോപ്പിങിൽ നിന്നുള്ള ആശയമാണ് ആപ്പ് നിർമാണത്തിന് വഴിതുറന്നത്. സാധനങ്ങളുമായി ഒാൺലൈൻ വിതരണക്കാർ ദിനംപ്രതി വന്നുപോകുമ്പോഴുണ്ടാകുന്ന കാർബൺ, ശബ്ദ മലിനീകരണ ചിന്തകൾ നൂതന ആശയത്തിന് വിത്തുപാകി. സോഫ്റ്റ് വെയർ ഡവലപർമാരായ ബന്ധുക്കളുടെ സഹായത്തോടെ നിർമിച്ച ട്രിലോവേര ആപ് ഹിറ്റായിക്കഴിഞ്ഞു. ആപ്പിന്റെ ലാഭം മരങ്ങൾ നട്ടുപിടിപ്പിക്കാനും പരിസ്ഥിതിയിലെ കാർബൺ കുറയ്ക്കാനും ഉപയോ​ഗിക്കും അഗ്രത പറഞ്ഞു.

വൃക്ഷത്തൈ നടുന്നതിന് ആ​ഗോള തലത്തിൽ വ്യക്തികൾക്കും കമ്പനികൾക്കും വെബ് പ്രാപ്തമാക്കിയ ചെലവ് കുറഞ്ഞ സേവനമായ ​ഗ്രോ-ട്രീസ്. കോമിന്റെ സിഇഒയാണ് അ​ഗ്രതയുടെ പിതാവ് ബിക്രാന്ത് തിവാരി. 

മരങ്ങളെ സ്നേഹിച്ച്...

ട്രീ ലവേഴ്സ് എന്ന വാക്കിൽ നിന്നാണ് ട്രിലോവേര എന്ന ആപ്പിന് പേരിട്ടത്. കൂടാതെ ജനപ്രിയ ഇ-കൊമേഴ്സ് വെബ്സൈറ്റുകളായ ഫ്ലിപ്കാർട്ട്, ആമസോൺ, ടാറ്റ ക്ലിക്ക്, ഒാല, ഉൗബർ തുടങ്ങിയ റൈഡ് ഹയറിങ് ആംപ്ലിക്കേഷനുകൾ  ഭക്ഷണ വിതരണക്കാരായ സ്വി​ഗി സൊമാറ്റോ എന്നിവയും എന്നിവയും ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസരണം ആപ്ലിക്കേഷൻ ആക്സസ് ചെയ്യുന്നതിനുള്ള ഒറ്റ പോയിന്റ് പരിഹാരമായി ട്രിലോവേര മാറി. ബുക്ക് മൈ ഷോ, മേയ്ക്ക് മൈട്രിപ്പ്, ഒയോ എന്നിവ പോലെ. 

ഈ ആപ്ലിക്കേഷനുകൾ ആക്സസ് ചെയ്യുന്നതിന് ട്രിലോവേര ഉപയോ​ഗിക്കുമ്പോൾ ഉപയോക്താവിന് യാതൊരു വിലയും കൂടാതെ മരങ്ങൾ വച്ചുപിടിപ്പിക്കാൻ ഇടപാടുകൾ സഹായിക്കും. പരസ്യത്തിൽ നിന്നു ലഭിക്കുന്ന പണവും ഭൂമിയെ പച്ചപ്പണിയിക്കാൻ ഉപയോഗിക്കുകയാണെന്ന്  ആ​ഗ്രത കൂട്ടിച്ചേർത്തു. മൂന്നാം ക്ലാസ് വിദ്യാർഥിനിയായ അ​ഗ്രത കൂടുതൽ ഗെയിമുകളും വിഡിയോകളും അപ് ലോഡ് ചെയ്ത് ആപ് വികസിക്കാനുള്ള ശ്രമത്തിലാണിപ്പോൾ. 

രാജ്യത്ത് ആദ്യം

ഒരു ആംപ്ലിക്കേഷൻ ഉപയോ​ഗിച്ച് സൗജന്യമായി മരം നട്ടുപിടിപ്പിച്ച് പരിസ്ഥിതിയെ പരിപാലിക്കുന്ന പ്ലാറ്റ് ഫോം രാജ്യത്തില്ല. ജർമനിയിൽ ഇക്കോസിയ.ഒാർ​ഗ് ( Ecocia .org)എന്ന വെ​ബ്സൈറ്റ് ഉണ്ട്.  ഒരു വർഷത്തിനിടെ  ആയിരക്കണക്ക്  ഉപയോക്താക്കളെ ട്രിലോവേര കണ്ടെത്തി. അ​ഗ്രതയുടെ നൂതന സംരഭത്തിന് പിന്തുണയുമായി റാഞ്ചി ബിർസ ആ​ഗ്രികൾച്ചർ യൂണിവേഴ്സിറ്റിയും രം​ഗത്തുണ്ട്. ശാസ്ത്രീയ കൃഷി രീതികളിലൂടെ പച്ചപ്പ്  വർധിപ്പിക്കാനുള്ള തയാറെടുപ്പുകൾ നൽകുന്ന ആപ്  തുടങ്ങാൻ അ​ഗ്രതയോട് യൂണിവേഴ്സിറ്റി നിർദേശിച്ചിരിക്കുകയാണ്.

English summary: Agratha the seven ear old entrepreneur planting trees with the help of Trilovera app 

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA