ADVERTISEMENT

ഒരു കുഞ്ഞു ‘യവന സുന്ദരി’യുടെ സ്വരമാധുരിയിൽ മയങ്ങിയിരിക്കുകയാണ് സോഷ്യൽ ലോകത്തെ സംഗീത ആസ്വാദകർ. അക്ഷര സ്ഫുടതയോടെ, അതിമനോഹരമായി ഈ മൂന്നര വയസ്സുകാരി ‘യവന സുന്ദരീ സ്വീകരിക്കുകീ പവിഴമല്ലിക പൂവുകൾ’ എന്ന പാട്ട് പാടുമ്പോൾ അദ്ഭുതപ്പെടുകയാണ് സംഗീതപ്രേമികൾ. നാളുകൾക്കു മുന്‍പ് 'വിരലൊന്ന് മുട്ടിയാല്‍ പൊട്ടിച്ചിരിക്കുന്ന മണിവിണക്കമ്പികളേ' എന്ന പാട്ട് പാടി എത്തിയ ധ്വനി ഹേമന്ത് എന്ന കൊച്ചുമിടുക്കിയാണ് ‘യവന സുന്ദരീ^ പാടി ഇപ്പോൾ വൈറലായിരിക്കുന്നത്. 

'ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മ്യൂസിക് ടീച്ചര്‍ ' എന്ന കുറിപ്പോടായാണ് ആ കുട്ടി ഗായികയുടെ 'വിരലൊന്ന് മുട്ടിയാല്‍ ' എന്ന പാട്ട് വിഡിയോ പോസ്റ്റ് ചെയ്തിരുന്നത്. ഈ കുട്ടി ടീച്ചർ തന്റെ ഇളയമ്മയെ പാട്ടുപഠിപ്പിക്കുകയായായിരുന്നു ആ വിഡിയോയിൽ. ഭാസ്കരന്‍ മാഷിന്റെ വരികൾക്ക് ദേവരാജന്‍ മാസ്റ്റര്‍ സംഗീതം നല്‍കി പി.ലീല പാടിയ  പാട്ടായിരുന്ന് അത്. ഗായികയായ ഇളയമ്മയും അമ്മയുമാണ് ഈ കുഞ്ഞു ഗായികയെ പാട്ടുകൾ പഠിപ്പിക്കുന്നത്.

ഈ കുട്ടി ഗായികയ്ക്ക് തന്റെ പാട്ടുകളും വിശേഷങ്ങളു പങ്കുവയ്ക്കാൻ ഒരു യു ട്യൂബ് പേജുതന്നെയുണ്ട്. അതിൽ നിറയെ ധ്വനി ആലപിച്ച ഗാനങ്ങളുടെ വിഡിയോകളാണുള്ളത്. മൗനം സ്വരമായ്, കാതിൽ നേൻമഴയായ് പാടൂ കാറ്റേ കടലേ, അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോടു നീ, കൈതപ്പൂവിൽ കന്നിക്കുറുമ്പിൽ, ഒരു കൊച്ചുസ്വപ്നത്തിൽ, മനസിൽ മടിയിലെ, കല്യാണി കളവാണീ, തുടങ്ങി നിരവധി ക്ലാസിക് പാട്ടുകൾ അനായാസേന പാടി അതിശയിപ്പിക്കുകയാണ് ഈ കുഞ്ഞു ഗായിക. ഇത്ര മനോഹരമായി എങ്ങനെയാണ് ഈ ബുദ്ധിമിട്ടുള്ള പാട്ടുകൾ ഈ കുഞ്ഞു ഗായിക പാടുന്നതെന്നാണ് പലരും കമന്റുകളിൽ ചോദിക്കുന്നത്.

English summary : Singing video of three year old Dhwani Hemanth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com