‘ഇത് ഞങ്ങളുടെ പ്രിയപ്പെട്ടവൾ’; കൺമണിയുടെ പേര് പങ്കുവച്ച് സിജു വിൽസൻ

HIGHLIGHTS
  • മെഹർ സിജു വിൽസൺ എന്നാണ് താരം മകൾക്ക് പേര് നൽകിയിരിക്കുന്നത്
actor-siju-wilson-post-photos-with-daughter
SHARE

യുവതാരം സിജു വിൽസനും ഭാര്യയ്ക്കും ആദ്യത്തെ കൺമണിയായി മകൾ ജനിച്ചത് അടുത്തിടെയാണ്. ഈ സന്തോഷം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, മകളുടെ പേരും താരം സോഷ്യൽ മീഡിയയിലൂടെ പ്രിയപ്പെട്ടവരുമായി പങ്കുവച്ചിരിക്കുകയാണ്. മെഹർ സിജു വിൽസൺ എന്നാണ് താരം മകൾക്ക് പേര് നൽകിയിരിക്കുന്നത്. കുഞ്ഞിനും ഭാര്യയ്ക്കുമൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരിക്കുന്നു. 

‘ഞങ്ങളുടെ ജീവിതത്തിലെ പുതിയ പ്രണയം, ഞങ്ങളുടെ പ്രിയപ്പെട്ടവൾ മെഹർ സിജു വിൽസൺ’  എന്നാണ് മകളുടെ പുത്തൻ ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്. അനു സിത്താര, ടൊവിനോ തോമസ്, ദൃശ്യ തുടങ്ങി സിനിമാ രംഗത്തു നിന്നുൾപ്പെടെ നിരവധിപ്പേരാണ് കുഞ്ഞു മെഹറിന് സ്നേഹവുമായി  എത്തിയത്. 

ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടന്നതിന്റെ ആവേശത്തിലാണ് എന്ന കുറിപ്പുമായാണ് കുഞ്ഞ് ജനിച്ച വിശേഷം താരം പങ്കുവച്ചത്. വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്ട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ് സിജു വിൽസൻ അഭിനയജീവിതത്തിനു തുടക്കമിടുന്നത്.വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ടാണ് സിജുവിന്റെ പുതിയ ചിത്രം.

English summary: Actor Siju Wilson post photos with daughter

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA