‘ഇത് വിനീതിന്റെ സ്വർഗരാജ്യം’ ; മക്കൾക്കൊപ്പമുളള ചിത്രവുമായി താരം

HIGHLIGHTS
  • ഒരു സൂപ്പർ ക്യൂട്ട് ചിത്രമാണ് ഇത്തവണ വിനീത് പോസ്റ്റ് ചെയ്തിരിക്കുന്നത്
vineeth-sreenivasan-post-cute-photo-with-his-kids
SHARE

നടനും തിരക്കഥാകൃത്തും ഗായകനും സംവിധായകനുമൊക്കെയായ വിനീത് ശ്രീനിവാസൻ സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റെ സിനിമാ വിശേഷങ്ങളും കുടുബത്തിലെ വിശേഷങ്ങളുമൊെക്ക താരം ആരാധകർക്കായി പങ്കു വയ്ക്കാറുണ്ട്. കുടുബവുമൊത്തുള്ള ധാരാളം ചിത്രങ്ങൾ വിനീതും ഭാര്യ ദിവ്യയും തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പോസ്റ്റ് ചെയ്യാറുണ്ട്. ദിവ്യ–വിനീത് ദമ്പതികൾക്ക് വിഹാൻ, ഷനയ എന്നീ രണ്ട് മക്കളാണുള്ളത്. 

മക്കളുമൊത്തുള്ള ഒരു സൂപ്പർ ക്യൂട്ട് ചിത്രമാണ് ഇത്തവണ വിനീത് പോസ്റ്റ് ചെയ്തിരിക്കുന്നത്. മകളെ മടിയിൽ കിടത്തി താലോലിക്കുകയാണ് താരം അരികിൽ തന്നെ മകൻ വിഹാനുമുണ്ട്.  ഈ മനോഹരമായ ചിത്രമെടുത്തത് ദിവ്യയും. ഇത് ‘വിനീതിന്റെ സ്വർഗരാജ്യം’ എന്നാണ് ചിത്രത്തിന് ആരാധകരിൽ പലരും കമന്റ് ചെയ്തിരിക്കുന്നത്.

മകൻ വിഹാനെ  ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യിക്കാൻ ശ്രമിക്കുന്ന ചിത്രങ്ങൾ കഴി‍ഞ്ഞിടെയാണ് വിനീത് പങ്കുവച്ചത്. മക്കൾക്കൊപ്പം താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ  വിനീതിന്റെ സിനിമ പോലെ ഹിറ്റാകാറുമുണ്ട്. 

English summary: Vineeth Sreenivasan post cute photo with his kids

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA